വനിതാ രത്ന പുരസ്‌കാരം 2021 ; അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് വനിതാ രത്ന പുരസ്‌കാരം 2021 ന് അപേക്ഷ/നോമിനേഷൻ ക്ഷണിച്ചു.

2021 ലെ വനിതാരത്ന പുരസ്‌കാരത്തിന് സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് അപേക്ഷിക്കാം.

ഓരോ പുരസ്‌കാര ജേതാവിനും ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും നൽകുന്നു. അവാർഡിന് അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ ഇടുക്കി ജില്ലാ വനിത ശിശു വികസന ഓഫീസിൽ ഫെബ്രുവരി 15 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ (പുസ്തകം, സിഡികൾ, ഫോട്ടോകൾ,പത്രകുറിപ്പ്) എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.

Related posts

Leave a Comment