കോവിഡ് കാലത്തും ഒറ്റപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കി വനിതാ അഭയകേന്ദ്രം

പെരിന്തല്‍മണ്ണ: കോവിഡിന്റെ രണ്ടാം തരംഗത്തിലും സേവന മൊരുക്കിയതിന്റെ സംതൃപ്തി യിലാണ് നാഷണല്‍ സര്‍വീസ് സൊസൈറ്റി സ്വാധാര്‍ ഗ്രെഹ് വനിതാ സംരക്ഷണ അഭയകേന്ദ്രം. ഇരുപത്തിനാലു മണിക്കൂറും സേവനം നല്‍കുന്ന ഈ കേന്ദ്രത്തില്‍ കോവിഡ് കാലത്തും ഒറ്റപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കി. ഒറ്റപ്പെട്ടവരോ ഗാര്‍ഹിക അതിക്രമങ്ങളില്‍പെട്ടവരോ മറ്റു പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോ ആയ സ്ത്രീകള്‍ക്കാണ് ഇവിടെ സംരക്ഷണം നല്‍കുന്നത്. ഭക്ഷണത്തിനും താമസത്തിനും പുറമേ കൗണ്‍സിലിങ്, ചികിത്സ, തൊഴില്‍പരിശീലനം, പുനരധിവാസപദ്ധതികള്‍, എന്നിങ്ങനെയാണ് ഇവിടെയൊരുക്കിയ സേവനങ്ങള്‍.കോവിഡ് ഭീഷണിയില്‍ കഴിയുന്നവരില്‍ ഉണ്ടാകുന്ന മാനസികാസംഘര്‍ഷങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി ടെലി കൗണ്‍സിലിങ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ സ്വാധാര്‍ സ്‌കീമിനുകീഴില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും സമൂഹിക ക്ഷേമ ബോര്‍ഡിന്റെയും സഹായത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കുടുംബ പ്രശ്‌നങ്ങള്‍ക്കും ഗാര്‍ഹികഅതിക്രമ പരാതികള്‍ക്കും നിയമസഹായവും കൗണ്‍സിലിങ്ങും നല്‍കുന്ന സൗജന്യ സേവനകേന്ദ്രവും സ്ഥാപനത്തോട് അനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നു ചെയര്‍മാന്‍ കെ എം ഫിറോസ്ഖാന്‍ അറിയിച്ചു.

Related posts

Leave a Comment