വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കൊലപാതകം: കേസ് അട്ടിമറിക്കാൻ ഇടത് എംഎൽഎയുടെ ശ്രമം: തെളിവുകൾ പുറത്ത്

വണ്ടിപ്പെരിയാർ: ഡിവൈഎഫ്ഐ നേതാവ് കൊലപ്പെടുത്തിയ വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കുവാൻ താൻ ശ്രമിച്ചെന്നും സിഐ,ഡിവൈഎസ്പി തുടങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും തുറന്നു സമ്മതിച്ച് പീരുമേട് എംഎൽഎ വാഴൂർ സോമൻ.കുട്ടിയുടെ ബന്ധുക്കൾ അവശ്യപ്പെട്ടതിനാലാണ് താൻ അതിന് ശ്രമിച്ചത് എന്നാണ് എംഎൽഎ യുടെ വിശദീകരണം.പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദനം അറിയിക്കുന്നതിന് വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം തുറന്നു പറയുന്നത്. എംഎൽഎ പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ വഴങ്ങാത്തതാണ് പ്രതിയെ കണ്ടെത്തുവാൻ കഴിഞ്ഞത് എന്ന് വ്യക്തമാണ്.പ്രതിയെ രക്ഷിക്കുവാൻ എംഎൽഎ ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യം കൊണ്ടാണോ എന്നതിൽ കൃത്യമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Related posts

Leave a Comment