വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അർജുനെതിരെ സംവിധായകൻ എം എ നിഷാദ്

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുനെതിരെ സംവിധായകൻ എം എ നിഷാദ്.ഏത് സംഘടനയിൽ പ്രവർത്തിക്കുന്നവനായാലും മരണത്തിൽ കുറഞ്ഞൊരു ശിക്ഷ പ്രതി അർഹിക്കുന്നില്ല എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്.

‘ഇവൻ, ഈ നരാധമൻ ,ഇവനാണ് ആ പിഞ്ച് കുഞ്ഞിനെ കൊന്നവൻ. അവൻ ഏത് സംഘടനയിൽ പ്രവർത്തിക്കുന്നവനായാലും,മരണം കുറഞ്ഞൊരു ശിക്ഷ, ഇവൻ അർഹിക്കുന്നില്ല. ഈ കൊടും കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ കിട്ടുന്നത് വരെ,നാം ഒറ്റക്കെട്ടായി പോരാടുക തന്നെ വേണം’ എന്നായിരുന്നു സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

Related posts

Leave a Comment