Connect with us
48 birthday
top banner (1)

crime

വണ്ടിപ്പെരിയാര്‍ കേസ്: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ കുടുംബം
പൊലീസ് പ്രതിക്ക് ഒപ്പം നിന്നെന്ന് കുടുംബം

Avatar

Published

on


തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം. ഇതിനായി അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചാലുടന്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു.

കേസില്‍ പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്ക് ഒപ്പം നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കേസ് നീണ്ടു പോകും എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.’കേസില്‍ ആനുകൂല്യം ലഭിക്കില്ലെന്ന് കത്ത് വന്നപ്പോഴാണ് വകുപ്പ് ചുമത്തിയില്ലെന്ന് അറിഞ്ഞത്. അര്‍ജുന്‍ പള്ളിയില്‍ പോകുന്ന ആളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് അലംഭവം കാണിച്ചു. ഡിവൈ.എസ്.പിക്ക് പിന്നീട് പരാതി നല്‍കിയപ്പോള്‍ സി.ഐയെ സമീപിക്കാനായിരുന്നു നിര്‍ദേശം. പീരുമേട് എം.എല്‍.എ യുടെ കത്തും നല്‍കി. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്ക് ഒപ്പം നിന്നു. എസ്.സി എസ്.ടി ആക്ട് ഇട്ടാല്‍ ഡിവൈ.എസ്.പി അന്വേഷണം നടത്തണം. ഇത് ഒഴിവാക്കാനാണ് വകുപ്പ് ഇടാതിരുന്നത്’ -കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

Advertisement
inner ad

2021 ജൂണ്‍ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായാതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടയിരുന്നു. പൊലീസ് അന്വേഷണത്തില്‍ സമീപവാസികൂടിയായ അര്‍ജുന്‍ പിടിയിലായി. വണ്ടിപ്പെരിയാര്‍ സി.ഐ. ആയിരുന്ന ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, പ്രതിക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറഞ്ഞത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

പള്ളിപ്പുറത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയുടെ അറിവോടെ

Published

on


ചേര്‍ത്തല: പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയുടെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തിയത് അമ്മ ആശയുടെ അറിവോടെ. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആശയ്ക്ക് കുഞ്ഞ് ജനിച്ചത് ആശയുടെ ഭര്‍ത്താവ് അറിഞ്ഞിരുന്നുവെന്നും കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത് വിലക്കിയിരുന്നതായും ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം പഞ്ചായത്ത് ഏറ്റെടുത്ത് സംസ്‌കരിച്ചു

പ്രസവശേഷം കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവരുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നതിനാല്‍ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലിട്ട് ആണ്‍ സുഹൃത്തായ രതീഷിനെ ഏല്‍പ്പിച്ചു. ബിഗ് ഷോപ്പറില്‍ സ്‌കൂട്ടറില്‍ വച്ച് രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ ശേഷം കുഞ്ഞു കരഞ്ഞതോടെ പെട്ടെന്ന് തന്നെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് വീടിനു തൊട്ടടുത്ത് കുഴിച്ചിട്ടു. ആശകുഞ്ഞിനെ വിറ്റ വിവരം പ്രചരിച്ചതും പോലീസ് അന്വേഷണം തുടങ്ങിയതും അറിഞ്ഞതോടെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചു കളയാന്‍ തീരുമാനിച്ചുവെന്ന് ആലപ്പുഴ എസ് പി, മോഹനചന്ദ്രന്‍ പറഞ്ഞു.

Advertisement
inner ad

രതീഷ് ഒറ്റയ്ക്കാണോ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയും നടത്തും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം പഞ്ചായത്ത് ഏറ്റെടുത്ത് സംസ്‌കരിച്ചു. കേസില്‍ അമ്മയ്ക്കും ആണ്‍ സുഹൃത്തിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisement
inner ad
Continue Reading

crime

കളമശ്ശേരിയിൽ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതിയെ തിരഞ്ഞ് പോലീസ്

Published

on

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസിൽ കയറി ഒരാള്‍ കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കളമശേരി എച്ച്എംടി ജംങ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. കണ്ടക്ടറെ കുത്തിക്കൊന്ന ശേഷം പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പ്രതി ഈ പ്രദേശം വിട്ടുപോയിട്ടില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളജ് വരെ സര്‍വീസ് നടത്തുന്ന ബസിലാണ് കൊലപാതകം നടന്നത്. അസ്ത്ര എന്ന പേരിലുള്ള സ്വകാര്യ ബസിന്റെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്.

അതേസമയം കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അനീഷിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതിയ്ക്കായി ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ് പൊലീസ്.

Advertisement
inner ad
Continue Reading

Cinema

പീഡനത്തിന് ഇരയാക്കി നഗ്നചിത്രം പകർത്തി: പ്രതിയെ സംരക്ഷിച്ചത് സിപിഎം പ്രാദേശിക നേതാവാണെന്ന് പരാതിക്കാരി

Published

on

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ ഹൈദരാബാദിലെ ഷൂട്ടിങ് സ്ഥലത്തു വച്ച് അസി. ഡയറക്ടർ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തി പണം തട്ടിയ സംഭവത്തിൽ പ്രതിയെ സംരക്ഷിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്ന് പരാതിക്കാരി. കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു പരാതിക്കാരി വ്യക്‌തമാക്കി. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലുള്ള പരാതിക്കാരിയുമായി ഫോണിൽ ബന്ധപെട്ടു.

Advertisement
inner ad

2021 ഓഗസ്റ്റ് 8 ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം. അസി. ഡയറക്ടർ മൻസൂർ റഷീദ് ഹോട്ടൽ മുറിയിൽ വച്ച് ശീതളപാനീയത്തിൽ ലഹരിമരുന്നു നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

കടയ്ക്കൽ സ്വദേശിയായ പ്രതിയെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും സിപിഎം നേതാക്കൾ ഇടപെട്ട് സംരക്ഷിച്ചുവെന്നും ഒളിവിലാണെന്ന് പറയുന്ന പ്രതി പിന്നീടും സിനിമകളിൽ ജോലി ചെയ്യുന്നുവെന്നുമാണ് പരാതി. ജൂണിൽ മുഖ്യമന്ത്രിക്ക് ഇമെയിൽ വഴി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ദിവസം മുഖ്യമന്ത്രിക്ക് വീണ്ടും പരാതി അയച്ചിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured