ഇന്ധനവില: വണ്ടി കെട്ടിവലിക്കല്‍ സമരം നടത്തി

മഞ്ചേരി:ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് വണ്ടി കെട്ടി വലിക്കല്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ്
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പത്തിന പ്രക്ഷോഭ സമര പരമ്പരയുടെ ഭാഗമായി മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മഞ്ചേരി നഗരത്തില്‍ നടത്തിയ വണ്ടി കെട്ടി വലിക്കല്‍ സമരം ഡി സി സി ജനറല്‍ സെക്രട്ടറി അസീസ് ചീരാന്‍ തൊടി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തും അടിക്കടിയുള്ള ഇന്ധന വില വര്‍ധന ജനങ്ങളെ കൊള്ളയടിക്കലാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷബീര്‍ കുരിക്കള്‍ അധ്യക്ഷം വഹിച്ചു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഹുസൈന്‍ വല്ലാഞ്ചിറ, ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ പ്രസിഡണ്ട് വി പി ഫിറോസ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഹനീഫ മേച്ചേരി, അപ്പു മേലാക്കം, സുബൈര്‍ വീമ്പുര്‍, ജോമേഷ് തോമസ്, രാമദാസ്, റഹീം ചാടിക്കല്ല്, വേലായുധന്‍, മഹറൂഫ് പട്ടര്‍കുളം, ഷൈജല്‍ ഏരിക്കുന്നന്‍, സുല്‍ഫി കാരശ്ശേരി ,കെ എസ് യൂ മണ്ഡലം പ്രസിഡണ്ട് നസീബ് യാസീന്‍, ഫൈസല്‍ പാലാഴി, ബിനു ബാസിത്, ‘ ശ്യാംജിത്, ജിജി പുല്ലഞ്ചേരി, ദിവ്യ പുല്ലഞ്ചേരി, ഷീന മേലാക്കം, റിനോ കുര്യന്‍, ഹസീബ് നറുകര, നിധീഷ്, വാജിദ്, സുജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment