Connect with us
,KIJU

Alappuzha

വന്ദനം 2023 ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും

Avatar

Published

on

ആലപ്പുഴ: കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കുന്ന കുടുംബ മേളയും മെഡിക്കൽ കോളേജിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പു ചടങ്ങും ‘വന്ദനം2023’ മെയ് 26 വെള്ളിയാഴ്ച വൈകുന്നേരം 5.00 മണിക്ക് മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും.

റേഡിയോളജി വിഭാഗം മേധാവി ഡോ. ജോസി വർഗ്ഗീസ് . ടി , അനാട്ടമി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ . പി.ഡി. വർഗ്ഗീസ് , അനസ്തീസിയ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.പ്രഭാഷ് ആർ എന്നിവരാണ് ദീർഘകാലത്തെ സേവനത്തിനു ശേഷം മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നത്.

Advertisement
inner ad

ചടങ്ങിൽ കെ.ജി.എം. സി.ടി.എ സംസ്ഥാന അധ്യക്ഷൻ ഡോ. നിർമൽ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തും. മുൻ കാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി പ്രിൻസിപ്പൽ ഡോ. നിഷ .ആർ. എസ് ഉൽഘാടനം ചെയ്യും. പോയ വർഷങ്ങളിൽ ആലപ്പുഴയിൽ വിശിഷ്ട സേവനമനുഷ്ഠിച്ച് വിരമിച്ച നാല്പതോളം അധ്യാപകരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.

ഡോക്ടർമാരുടേയും വിദ്യാർത്ഥി കളുടേയും കലാ സാംസ്കാരിക കഴിവുകൾ
പ്രോൽസാഹിപ്പിക്കാൻ ആരംഭിക്കുന്ന
ഡോക്ടേഴ്സ് ഓർക്കെസ്ട്രയുടെ ഉൽഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൾ സലാം . എ നിർവഹിക്കും.

Advertisement
inner ad

മെഡിക്കൽ കോളേജ് അധ്യാപകരുടെ ഇടയിലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ കെ.ജി.എം.സി.ടി.എ നടത്തിയ സമഗ്ര ആരോഗ്യ പരിശോധനയുടെ റിപ്പോർട്ട് ചടങ്ങിൽ വെച്ച് വൈസ് ചാൻസലർക്കു സമർപ്പിക്കുമെന്ന് കെ.ജി.എം. സി.ടി. എ ആലപ്പുഴ ഘടകം പ്രസിഡന്റ് ഡോ. ബി. പദ്മകുമാർ . സെക്രട്ടറി ഡോ. ഷയിറ കെ.പി എന്നിവർ അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സ്ഥിതി അവലോകനം ചെയ്യുന്ന ഇത്തരം ഒരു സംരംഭം സംസ്ഥാനത്ത് ആദ്യമാണെന്ന് അവർ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ആലപ്പുഴയിൽ വൻ വ്യാജ മദ്യവേട്ട

Published

on

ആലപ്പുഴ : ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട. അര ലിറ്ററിൻ്റെ 783 കുപ്പി മദ്യവുമായി ഒരാളെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യ നിർമ്മാണം.

വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടടുത്തു. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തതെന്നതാണ് ശ്രദ്ധേയം. ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

ഇരുപത്തിയെട്ടാം ഓണം: ഓച്ചിറയിൽ ഗതാഗത നിയന്ത്രണം

Published

on

ഓച്ചിറ 28 – ↄo ഓണം മഹോത്സവത്തോടനുബന്ധിച്ച് 2023 നാളെ രാവിലെ 11 മുതൽ ആലപ്പുഴ ജില്ലയിൽ താഴെ പറയുന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

???? അടൂർ ഭാഗത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും രണ്ടാംകുറ്റി – ഓലകെട്ടിയമ്പലം – മാവേലിക്കര തട്ടാരമ്പലം-നങ്ങ്യാർകുളങ്ങര കവല വഴി പോകേണ്ടതാണ്.

Advertisement
inner ad

????അടൂർ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കറ്റാനം തഴവാമുക്ക്- ചൂനാട് – മണപ്പള്ളി- അരമത്തു മഠം – പുതിയകാവ് വഴി പോകേണ്ടതാണ്.

???? കെ പി റോഡ് വഴി കായംകുളം ടൗണിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന എല്ലാ ബസ്സുകളും അന്നേദിവസം ഒന്നാം കുറ്റി ജംഗ്ഷനിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്

Advertisement
inner ad

????ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവല –തട്ടാരമ്പലം – മാവേലിക്കര- ഓലകെട്ടിയമ്പലം- രണ്ടാംകുറ്റി – കറ്റാനം- ചാരുംമൂട്- ചക്കുവള്ളി വഴി കരുനാഗപ്പള്ളി എത്തി പോകേണ്ടതാണ്.

???? ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കെ. എസ് .ആർ ടി .സി .ബസുകൾ കായംകുളത്ത് നിന്നും കെ പി റോഡ് വഴി പോലീസ് സ്റ്റേഷനു കിഴക്കുവശം വെച്ച് ഇടത്തോട്ട് തിരിഞ്ഞ് കാക്കനാട് – ഭഗവതിപ്പടി – ചെട്ടികുളങ്ങര – തട്ടാരമ്പലം – മാവേലിക്കര – രണ്ടാംകുറ്റി-ചാരുംമൂട്-ചക്കുവള്ളി- കരുനാഗപ്പള്ളി വഴി പോകേണ്ടതാണ്.

Advertisement
inner ad

????ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് കെപി റോഡ് വഴി കായംകുളം റെയിൽവേ അണ്ടർ പാസ്സ് – ഒന്നാം കുറ്റി- ചാരുംമൂട്- ചക്കുവള്ളി – കരുനാഗപ്പള്ളി എത്തി പോകേണ്ടതാണെന്നു പോലീസ് അറിയിച്ചു

Advertisement
inner ad
Continue Reading

Alappuzha

രണ്ടാം വന്ദേഭാരത് ഈമാസം 24 മുതൽ, ആലപ്പുഴ വഴി

Published

on

കൊല്ലം: കേരളത്തിന് അനുവദിച്ച് രണ്ടാം വന്ദേഭാരത് ഈ മാസം 24 മുതൽ ഓടിതുടങ്ങും. കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിൻ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും എത്തുന്ന രീതിക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ വഴിയായിരിക്കും സർവീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55-ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും  സ‍ർവീസ് നടത്തുക.

കേരളത്തിനു അനുവദിച്ച ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കിൽ ആദ്യഘട്ടത്തിൽ കൊച്ചുവേളി വരെയായിരിക്കും സർവീസ്. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured