പാതയോര വനവല്‍ക്കരണത്തിന് തുടക്കം


പെരിന്തല്‍മണ്ണ : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തണലിന്റെ പാതയോര വനവല്‍ക്കരണത്തിന് തുടക്കമായി.വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയംമുതല്‍ കാര്യവട്ടം ജംഗ്ഷന്‍ വരെ വൃക്ഷത്തൈകള്‍ നടുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
പാതയോര വനവല്‍ക്കരണത്തിന്റെ നടീല്‍ ഉദ്ഘാടനം വെട്ടത്തൂര്‍ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എം മുസ്തഫ പഞ്ചായത്ത് കാര്യാലയത്തില്‍ മുമ്പില്‍ തൈ നട്ടു കൊണ്ട് നിര്‍വ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ഷര്‍മിള ടീച്ചര്‍ ,സുധീഷ് പി, എം.ബഷീറ ടീച്ചര്‍ ,ഇബ്രാഹിം, സുരേഷ്, യൂസഫ്, ഇസ്മായില്‍,അഡ്വ.സത്യനാഥന്‍എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment