മാലിന്യം നിറഞ്ഞ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പരിസരം


വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്താഫിസും, പരിസരവും മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. ശുചിത്വത്തെ കുറിച്ച് പ്രസംഗം മാത്രമായ ഭരണ സമിതി പഞ്ചായത്തു പോലും കൊതുകിന്റെ ആവാസ കേന്ദ്രമായി മാറിയിരിക്കണന്ന് വള്ളിക്കുന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ആരോപിച്ചു. പഞ്ചായത്തിലെയും പരിസരങ്ങളിലെയും മാലിന്യങ്ങള്‍ മാറ്റുന്നതിനു വേണ്ട സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് വള്ളിക്കുന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.

Related posts

Leave a Comment