അജിത് കുമാർ ചിത്രമായ” വലിമൈ ” വിഡീയോ ഗാനം റിലീസ്

അജിത്നായകനായി ഒരുങ്ങുന്ന “വലിമൈ ” എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ വിഡീയോ ഗാനം റിലീസായി.വിഘ്നേഷ് ശിവൻ എഴുതി യുവൻ ശങ്കർ രാജാ ഈണം നല്കി,യുവൻ ശങ്കർ രാജാ,അനുരാഗ് കുൽക്കർണി എന്നിവർ ആലപിച്ച ” നാങ്ക വെറെ മാറി ” എന്ന ഗാനമാണ് പുറത്തു വിട്ടത്.’ നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽഐശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ” വലിമൈ “. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ “വലിമൈ “ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ.ഹൈദരബാദിലായിരുന്നു ഷൂട്ടിംഗ്.

Related posts

Leave a Comment