വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐയും; കുറ്റപത്രം സമർപ്പിച്ചു

വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐയും. കുറ്റപത്രം സമർപ്പിച്ചു. നിരന്തരമായ ശാരീരിക പീഡനങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പൊലീസ് കണ്ടെത്തിയവർ തന്നെ സിബിഐ കുറ്റപത്രത്തിലും പ്രതികൾ.

ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. രണ്ടാമത്തെ പെൺകുട്ടിയുടെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ.

തിരുവനതപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബലാൽസംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്.

Related posts

Leave a Comment