പകൽപ്പന്തം

പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും സർക്കാർ തണലിലെ സിപിഎം- ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെ
വാളയാർ മുതൽ.. വണ്ടിപ്പെരിയാർ വരെ… എന്ന മുദ്രാവാക്യവുമായി
ഒല്ലൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പകൽ പന്തം കോൺഗ്രസ്‌ പാണഞ്ചേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ സി അഭിലാഷ് ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിത്ത്‌ ചാക്കോ അധ്യക്ഷത വഹിച്ചു.

വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈംഗികാഅതിക്രമം കാണിച്ച നരാധമൻ ഡി,​വൈ,​എഫ്.ഐ നേതാവാണ് എന്നത് ആ പ്രസ്ഥാനം ഇന്നെത്തി നിൽക്കുന്ന ക്രിമിനൽവത്കരണത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും,
സെലക്ടീവ് പ്രതികരണം നടത്തുന്ന സാംസ്കാരിക നായകരുടെ മൂഖംമൂടികൾ വലിച്ചു കീറപ്പെടണം. നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്കാരിക നായകർ കേരളത്തിന് അപമാനമാണ് എന്നും കെ സി അഭിലാഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അൽജോ ചാണ്ടി, സുധീഷ് തട്ടിൽ ഒലൂക്കരമണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് Mu മുത്തു യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമാരായ ടിറ്റോതോമാസ് ,പ്രവീൺരാജു ,അരുൺ , KSU അസംബ്ലി പ്രസിഡൻ്റ് ബ്ലസൺ വർഗ്ഗീസ് നിയോജക മണ്ഡലം ഭാരവാഹികളായ ധനീഷ് മാടക്കത്തറ ,ജോമോൻ,, ജിസൺസണ്ണി ,
സ്റ്റിനോ സി എൻ ,തുടങ്ങിയവർ നേത്ര്യത്തം നൽകി

Related posts

Leave a Comment