ഓർമ്മകൾ മങ്ങാതെ സി എം കുട്ടിയും വാളപ്ര മുഹമ്മദ് കുഞ്ഞിയുംസത്യസന്ധതയും അർപ്പണമനോഭാവവും വാക്കിലും പ്രവർത്തിയിലുമുള്ള കൃത്യതയും സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ  ഉൽക്രുഷ്ടനും ഉന്നതനുമാക്കിയ വ്യക്തിത്വമായിരുന്നു വാളപ്ര മുഹമ്മദ് കുഞ്ഞിയെന്നും  ഏറ്റെടുത്ത കാര്യങ്ങളിൽ കൃത്യവും സുതാര്യതയും പാലിക്കുകയും സംഘടനക്ക് വേണ്ടി ആരെയും കൂസാത്ത വ്യക്തിയുമായിരുന്നു സി എം കുട്ടി എന്നും ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടി പ്പിച്ച അനുസ്മരണ ചടങ്ങിലെ പ്രാസംഗികർ അഭിപ്രായപ്പെട്ടു.
ആഗസ്ത് 8 നു സി എം കുട്ടിയും 9 നു വാളപ്ര മുഹമ്മദ് കുഞ്ഞിയും വിടപറഞ്ഞത്.  ഇന്നത്തെ ഓ ഐ സി സി യുടെ ആദ്യ രൂപമായ  ഐ സി സി സ്ഥാപകരിൽ പ്രധാനികളായ ഇരുവരും നഷ്ടമായത് പ്രവാസ ലോകത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു.  തികഞ്ഞ മതവിശ്വാസികളും  ചിട്ടപ്പെടുത്തിയ ജീവിതശൈലിയും ആത്മാർത്ഥമായ ഉത്തരവാദിത്തബോധവും ഇരുവരെയും  സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാക്കി . മുഹമ്മദ് അബ്‌ദു റഹ്‌മാൻ സാഹിബിന്റെ പിന്തുടർച്ചക്കാരായി അറിയപ്പെടാൻ വളരെയേറെ ആഗ്രഹിച്ചിരുന്നവരാണിരുവരും .  സൗദിയിലേക്കുള്ള കുടിയേറ്റം ആരംഭിച്ച കാലത്തു എത്തിയ പ്രവാസികളുടെ തൊഴില്പരവും ആരോഗ്യപരവും ആയ കാര്യങ്ങൾക്കു ജീവകാരുണ്ണ്യപരമായ സേവനങ്ങൾ നൽകിക്കൊണ്ട് സജീവമായ ഇടപെടലുകൾ നടത്തി ഐ സി സി യെ ജനമനസ്സുകളിൽ ഏറെ സ്വീകാര്യതയുള്ള സംഘടനയാക്കാൻ ഇരുവരും വളരെയേറെ പ്രയത്നിച്ചവരാണ് . ഹജ്ജ് വളണ്ടിയർ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ സ്വയം ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നവരായിരുന്നു ഇരുവരും എന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
അനുസ്മരണ ചടങ്ങിൽ  ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അദ്ധ്യക്ഷത വഹിച്ചു.  ഗ്ലോബൽ കമ്മിറ്റി ജനറൽ സിക്രട്ടറി കെ എം ഷെരീഫ് കുഞ്ഞു അനുസ്മരണ പ്രസംഗം നടത്തി . പ്രസിഡണ്ട് കെ ടി എ മുനീർ , ചെമ്പൻ മൊയ്തീൻ കുട്ടി , കുഞ്ഞാലി ഹാജി, പാപ്പറ്റ കുഞ്ഞിമുഹമ്മദ് ,  റഷീദ് കൊളത്തറ , അബ്ദുൽ മജീദ് നഹ , അബ്ബാസ് ചെമ്പൻ, ഇഖ്ബാൽ പൊക്കുന്നു , നൗഷാദ് അടൂർ,  ശ്രീജിത്ത്കണ്ണൂർ, അലി തെക്ക്കെതോട് , കെ  പി എം സകീർ, സമദ് കിണാശ്ശേരി , അഹമ്മദ് ചെമ്പൻ,  സിറാജ് തമിഴ്നാട്ന്, ല്തത്തീഫ് മക്രേരി, തോമസ് വൈദ്യൻ, യൂനുസ് കാട്ടൂർ,  ണ്ണി പാലക്കാട് , അശ്രഫ് വടക്കേകാട്,  ഷാജി ചുനക്കര, നാസർ കോഴിത്തോടി , ഉസ്മാൻ കുണ്ടുകാവിൽ , സിദ്ദീഖ്  ചോക്കാട്,  സിറാജ്  എറണാംകുളം, മുജീബ് മദീന,  ശ്രുതസേനൻ എന്നിവർ  പ്രസംഗിച്ചു.    അബ്ദുൽ ഖാദർ കെ വി സ്വാഗതവും  നാസിമുദ്ദീൻ മണനാക്ക്ച നന്ദിയും പറഞ്ഞു.

Related posts

Leave a Comment