വളാഞ്ചേരി നഗരസഭയില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ചു പോകുന്ന ജീവനക്കാര്‍ക്ക് യാത്രയപ്പ് നല്‍കി

വളാഞ്ചേരി :നഗരസഭയില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ചു പോകുന്ന നഗരസഭ ജീവനക്കാരായ ഓഫീസ് സൂപ്രണ്ട് എസ്.സുനില്‍കുമാറിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബെന്നി മാത്യുവിനും നഗരസഭ കൗണ്‍സിലും ജീവനക്കാരും യാത്രയയപ്പ് നല്‍കി.നഗരസഭ ഓഫീസ് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദീപ്തി ശൈലേഷ്, മുജീബ് വലാസി, ഇബ്രാഹിം മാരാത്ത് കൗണ്‌സിലിരമാരായ ഇ.പി അച്യുതന്‍, സദാനന്ദന്‍ കോട്ടീരി, നഗരസഭ സെക്രട്ടറി സീന എച്ച്, റവന്യൂ ഇന്‍സ്‌പെക്ടര്‍ പി.ഐ.സഹീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Related posts

Leave a Comment