ഓണ്‍ലൈന്‍ പഠനം നടത്താന്‍ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ലൈബ്രറി ഒരുക്കി നടുവട്ടം എ യു പി സ്‌കൂള്‍

വളാഞ്ചേരി :ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടുവട്ടം എ യു പി സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങി.പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് അംഗം ടി കോമള ടീച്ചര്‍ നിര്‍വഹിച്ചു.ആവശ്യമുള്ള കുട്ടികള്‍ക്ക് സ്‌കൂളിലെ ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍,ടി വി ടാബ് തുടങ്ങിയവ എടുക്കാനും ഉപയോഗം കഴിഞ്ഞാല്‍ തിരിച്ചേല്‍പ്പിക്കാനും കഴിയുന്നതാണ് പദ്ധതി.ഈ മഹാമാരി കാലത്ത് ഓണ്‍ലൈന്‍ പഠനം നടത്താന്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഇത് ഒരു വലിയ സഹായമാകും.രണ്ട് ടി വി കളും പത്തോളം സ്മാര്‍ട്ട് ഫോണുകളുമാണ് ഡിജിറ്റല്‍ ലൈബ്രറിയില്‍ സംവിധാനിച്ചിട്ടുള്ളത്.പ്രധാന അധ്യാപിക എ ഗീത സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റുവാങ്ങി.പി ടി എ പ്രസിഡന്റ് ടി പ്രമോദ് അധ്യക്ഷത വഹിച്ചു.കെ എസ് ടി എ ഒരുക്കിയ വീട്ടിലൊരു വിദ്യാലയം പഠനോപകരണം വിതരണം ചെയ്തു വി രാജലക്ഷ്മി,എ ഉദയ കുമാര്‍,ടി അബ്ദു റഹ്മാന്‍,പി എം അബ്ദു സമദ്,കെ പാര്‍വതി സംസാരിച്ചു.

Related posts

Leave a Comment