മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; വിദഗ്ധ തൊഴിലാളികൾക്കുള്ള ജില്ലാ തല പരിശീലന പരിപാടി വാളകത്ത് സംഘടിപ്പിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിദഗ്ധ തൊഴിലാളികൾക്കുള്ള ജില്ലാ തല പരിശീലന പരിപാടി , മികവ് പ്രവർത്തിയോടൊപ്പം പരിശീലനം, വാളകം പഞ്ചായത്ത് കടാതി പാങ്കുളങ്ങരയിൽ ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് ഉത്ഘാടനം  നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ ചുണ്ടയിൽ അധ്യക്ഷനായ ചടങ്ങിൽ  പ്രൊജക്ട് ഡയറക്ടർ ശ്രീമതി ട്രീസ പദ്ധതികൾ വിശദീകരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൻ സാറാമ്മ ജോൺ , ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ രതി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റെജി പീച്ചനാൽ , കെ പി എബ്രഹാം ,ബിനോ കെ ചെറിയാൻ, മനോജ് പി എൻ , കെ ഒ ജോർജ് , എ സി എൽദോസ് (പ്രസിഡന്റ് – മേക്കടമ്പ് സർവ്വീസ് സഹകരണ ബാങ്ക് , കെ എം മാത്തുക്കുട്ടി, കെ വി ജോയി, സിബിൻ ജോസഫ് സഞ്ജു ജോർജ് , സി ഡി എസ് ചെയർ പേഴ്സൺ മിനി, അസി: എഞ്ചിനീയർ സൗമ്യ മുരുകൻ , വി ഇ ഒ അനു എന്നിവർ പങ്കെടുത്തു. ആദ്യ ഘട്ടം മുപ്പത് തൊഴിലാളികൾക്ക് പരിശീലനം നൽകും .

Related posts

Leave a Comment