റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും ; അഫ്ഗാൻ വിഷയം ചർച്ചചെയ്യും

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലും അദേഹം പങ്കെടുക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബർ ആറിന് ഇന്ത്യയിൽ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. അഫ്ഗാൻ അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനാണ് പുടിൻ ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയും-റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം.

Related posts

Leave a Comment