വളാഞ്ചേരിഹെല്‍ത്ത് സെന്റര്‍ (സിദ്ധ) പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

വളാഞ്ചേരി : മുക്കിലപ്പീടിക ആലുക്കപ്പടിയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയ വളാഞ്ചേരി മുനിസിപ്പാലിറ്റി ആയുഷ് െ്രെപമറി ഹെല്‍ത്ത് സെന്റര്‍ (സിദ്ധ) ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ നിര്‍വഹിച്ചു.കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി മുക്കിലപ്പീടിക അങ്ങാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിദ്ധ ഡിസ്‌പെന്‍സറിയാണ് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയത്. ആലുക്കപ്പടി അങ്ങാടിയിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ റംലാ മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരാത്ത് ഇബ്രാഹിം, മുനിസിപ്പല്‍ കൗണ്‍സിലര്‍ താഹിറാ ഇസ്മായില്‍, ആയുര്‍വേദ സിദ്ധ ഡോക്ടര്‍ പി.കെ. സുഷാന്ത്, യു. മുജീബ് റഹ്മാന്‍, പനങ്കാവില്‍ മുഹമ്മദലി, കെ. സ്വലാഹുദ്ധീന്‍, തൗഫീഖ് പാറമ്മല്‍, നീറ്റുകാട്ടില്‍ മുഹമ്മദലി, വി.പി.കുഞ്ഞലവി, മുസ്തഫ പാറമ്മല്‍, ടി.ടി. പ്രേമരാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

Leave a Comment