വഖഫ് ബോര്‍ഡ് നിയമനം ; സര്‍ക്കാര്‍ നിലപാടിനെതിരെ പള്ളികളില്‍ ബോധവത്കരണം

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്ന സര്‍ക്കാര്‍ നടപടിയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ നിലപാടിനെതിരെ ബോധവത്കരണം പല പള്ളികളിലും നടന്നു.
സര്‍ക്കാര്‍ നിലപാടിനെതിരെ സമുദായത്തില്‍ ആശങ്കയുണ്ടെന്ന് പാളയം മൊഹിയുദ്ദീന്‍പള്ളി ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ സൂചിപ്പിച്ചു. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌ക്കാരത്തോടനുബന്ധിച്ചുള്ള ഖുത്വുബയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വഖഫ് ചെയ്യുന്ന സ്വത്തുക്കളുടെ പരിപാലനവും മതപരമായ ഒരു കാര്യം പോലെ ചെയ്യേണ്ടതുള്ളതാണ്. അതിനാല്‍ ഇതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും ഇതില്‍ വിശ്വാസമുള്ളവരായിരിക്കണം. കേന്ദ്ര വഖഫ് ആക്ട് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും ഇതുകൊണ്ടാണ്. ഇതുകൊണ്ടാണ് ഇതിലേക്കുള്ള ഉദ്യോഗസ്ഥരും ഇത്തരത്തിലുള്ളവരായിരിക്കണമെന്ന് സമുദായം താല്പര്യപ്പെടുന്നതെന്നും സമുദായത്തിനകത്ത് ഇക്കാര്യത്തില്‍ ഉണ്ടായ ആശങ്ക ന്യായമായുണ്ടാകാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയിലെ രണ്ട് ഖുതുബ്യയിലും വഖഫ് സംബന്ധമായി മതപരമായും നിയമപരമായും മുള്ള കാര്യങ്ങള്‍ തന്നെയായിരുന്നു ഡോ.ഹുസൈന്‍ മടവൂര്‍ വിവരിച്ചത്. മുസ്ലിം സമുദായ സംരക്ഷണ സമിതി വെള്ളിയാഴ്ച പള്ളികളിലൂടെ വഖഫ് സംബന്ധമായ ആനുകാലിക വിഷയങ്ങള്‍ ഉദ്‌ബോധനം നടത്തണമെന്ന് തീരുമാനിച്ചിരുന്നു.
പള്ളികളില്‍ ബോധവത്കരണം നത്തുന്നതില്‍ തെറ്റില്ലെന്ന് കെഎന്‍എം വൈസ് പ്രസിഡന്റ് കൂടിയായ ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി.

Related posts

Leave a Comment