വൈഗ കൊലക്കേസ് ; സനുമോഹനെതിരെ പോലിസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വൈഗയെ കൊലപ്പെടത്തി പുഴയിൽ തള്ളിയ സംഭവത്തിൽ അറസ്റ്റിലായ പിതാവ് സനുമോഹനെതിരെ പോലിസ് കുറ്റ പത്രം സമർപ്പിച്ചു.എറണാകുളം കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.വലിയ കടബാധ്യതയുണ്ടായിരുന്ന സനു മോഹൻ അതിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ് മകൾ വൈഗയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിത്തിൽ പോലിസ് വ്യക്തമാക്കിയിരിക്കുന്നത്.

മകൾ ജീവിച്ചിരുന്നാൽ ബാധ്യതയാകുമെന്നും , വൈഗയെ ഒഴിവാക്കിയശേഷം മറ്റെവിടെയെങ്കിലും പോയി ജീവിക്കാമെന്നമായിരുന്നു സനുവിന്റെ പദ്ധതി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, ലഹരിക്കടിമയാക്കൽ, ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുളള കുറ്റങ്ങൾ എന്നിവയും സനുമോഹനെതിരെ ചുമത്തി.
കഴിഞ്ഞ ഏപ്രിലിൽ ആണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം. കൊച്ചിയിലെ ഫ്‌ളാറ്റിൽ വെച്ച്‌ മകൾ വൈഗയെ സ്വന്തം ശരീരത്തോട് ചേർത്ത് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി.തുടർന്ന് കാറിൽ കൊണ്ടുപോയി മുട്ടാർ പുഴയിൽ താഴ്ത്തിയതിനു ശേഷം സനുമോഹൻ അവിടെ നിന്നും രക്ഷപെടുകയായിരുന്നു.എന്നാൽ വെളളത്തിൽ വീണ ശേഷമാണ് വൈഗ മരിച്ചതെന്ന് ഫൊറൻസിക് പരിശോധനയിലൂടെ പോലിസ് കണ്ടെത്തി.
കൊലപാതകത്തിനു ശേഷം ഒളിവളിൽ പോയ സനുമോഹനെ 28 ദിവസത്തിനു ശേഷമാണ് പോലിസ് പിടികുടുന്നത്.വടക്കൻ കർണ്ണാടകയിലെ കാർവാർ ടാഗോർ ബീച്ചിൽ നിന്നാണ് ഇയാൾ പിടിയിലായത്. സ്വകാര്യ ബസ്സിൽ കൊല്ലൂരിൽ നിന്ന് ഉഡുപ്പി വഴി കാർവാറിലേയ്ക്ക് കടക്കുന്നതിനിടെയാണ് കർണ്ണാടക പോലിസ് അറസ്റ്റ് ചെയ്തത്. തുടർന്ന് സനുമോഹനെ കൊച്ചി സിറ്റി പോലിസിനു കൈമാറുകയായിരുന്നു.236 പേജുളള കുറ്റപത്രത്തിനൊപ്പം 1200 പേജുളള കേസ് ഡയറിയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ സനു മോഹന്റെ ഭാര്യയടക്കം 97 സാക്ഷികളുമുണ്ട്.

Related posts

Leave a Comment