വൈഗ വധക്കേസില്‍ പുറത്തുവരുന്നത് പിതാവ് സനുവിന്റെ ക്രൂരത

തൃക്കാക്കര: വൈഗ വധക്കേസിൽ പുറത്തുവരുന്നത് പിതാവ് സനുവിന്റെ ക്രൂരത. സനുമോഹനെതിരായ കുറ്റപത്രം പോലീസ് ഈയാഴ്ച സമർപ്പിക്കും. സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനുളള ശ്രമമാണ് മകൾ വൈഗയുടെ കൊലപാതകത്തിൽ അവസാനിച്ചതെന്ന് കുറ്റ പത്രത്തിൽ പറയുന്നു.കടക്കാരിൽ നിന്ന് രക്ഷപ്പെടാൻ മകളെ കൊന്നശേഷം താൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർത്ത് കടന്ന് കളയാൻ ആയിരുന്നു ശ്രമം. പിന്നീട് മറ്റൊരു സ്ഥലത്തുപോയി മറ്റൊരു പേരിൽ ജീവിക്കാനായിരുന്നു സനുവിന്റെ പദ്ധതിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂനെയിൽ ആറുകോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുംബയ് ജയിലിലാണ് ഇപ്പോൾ സനു.അതേസമയം, കേസിൽ സനുമോഹനെതിരെ സാഹചര്യ തെളിവുകൾ മാത്രമേയുള്ളൂ. സനുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നാല്പതോളം പേർ സാക്ഷിപ്പട്ടികയിലുണ്ട്. വൈഗയെ കൊന്ന ശേഷം താൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെന്ന സാനു മോഹന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഗോവയിൽ ഹോട്ടലിൽ വച്ച്‌ മദ്യത്തിൽ എലി വിഷം കലർത്തി കഴിച്ചെന്നും പിന്നീട് കൈ മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചെന്നുമായിരുന്നു സനുവിന്റെ മൊഴി. വിഷബിസ്‌ക്കറ്റ് വാങ്ങിയതായി പറഞ്ഞ മെഡിക്കൽ ഷോപ്പിലും ഹോട്ടലിലും നടത്തിയ അന്വേഷണത്തിൽ മൊഴി വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

Related posts

Leave a Comment