News
അരങ്ങിൽ താള ലയം തീർത്ത് “വൈദേഹി”
റിയാദ് : നൃത്ത കലാ പ്രകടനങ്ങളുടെ വിസ്‌മയ കാഴ്ചയൊരുക്കി റിയാദിലെ നൃത്ത കലാ വിദ്യാലയമായ വൈദേഹി അഞ്ചാം വാർഷികം ആഘോഷിച്ചു.
രശ്മി വിനോദ് നേതൃത്വം നൽകുന്ന വൈദേഹി നൃത്തവിദ്യാലയത്തിലെ നാല് വയസ്സ് മുതലുള്ള കുട്ടികളും മുതിർന്നവരും ഉൾപ്പടെ 132 ഓളം നൃത്ത വിദ്യാർത്ഥികളും നർത്തകരുമാണ് വ്യത്യസ്ത പ്രകടനകളുമായി നിറഞ്ഞ സദസ്സിന് മുന്നിൽ ചിലങ്കയണിഞെത്തിയത് .
ക്‌ളാസിക്കൽ,സെമി ക്ലാസിക്കൽ,വെസ്റ്റേൺ, കൻറ്റെമ്പറെറി ഡാൻസുകളാണ് പ്രധാന ഇനങ്ങളായി സദസ്സിന്റെ ശ്രദ്ധയാകർഷിച്ചത് .
വിദ്യാലയത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് റിയാദിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിലെ വിശിഷ്‌ട വ്യക്തികൾ സംബന്ധിച്ചു.
ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് മിഷൻ റാം പ്രസാദിന്റെ പത്നി വിജയലക്ഷ്‍മി റാം പ്രസാദ്,അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ ഹെഡ്‌മിസ്‌ട്രെസ് സംഗീത അനൂപ് എന്നിവർ ചേർന്ന് ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.പ്രൊഫസർ നാദിയ ആതീഫ്,അൽ ഫയാസ് ഗ്രൂപ്പ് വൈസ് ചെയർമാൻ എഞ്ചിനീയർ മുഹമ്മദ് റിദ അൽ ഫായിസ്,സാറ ഫഹദ്,അൽ ആലിയ സ്‌കൂൾ പ്രിൻസിപ്പൽ ഷാനു തോമസ്,സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്,വ്യവസായി അമീനുദ്ധീൻ,വിനോദ് പിള്ള,റെൻസിൽ റെയ്മണ്ട്, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
വേദിയിൽ അരങ്ങേറിയ സംഗീത വിരുന്നിൽ റിയാദിലെ നിരവധി ഗായകരും ഗായികമാരും പങ്കെടുത്തു. മഹേഷ് മുരളീധരരനാണ് സംഗീത പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഡോ: മീര മഹേഷ് അവതാരികയായിരുന്നു.
News
56 വർഷം മുമ്പ് വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികൻ തോമസ് ചെറിയാന്റെ വീട് സന്ദർശിച്ച രമേശ് ചെന്നിത്തല
ഇലന്തൂർ: മരിച്ച് 56 വർഷത്തിനുശേഷം ഭൗതികശരീരം മഞ്ഞു പുതച്ച് നിലയിൽ കണ്ടെത്തിയ ഇന്ത്യൻ സൈനികൻ തോമസ് ചെറിയാന്റെ വീട് സന്ദർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1968 ൽ നടന്ന സൈനിക വിമാന അപകടത്തിൽ മരിച്ച തോമസ് ചെറിയാന്റെ മൃതശരീരം ഹിമാചൽ പ്രദേശിൽ നിന്നും ലഭിക്കുന്നത് ഈ അടുത്ത ഇടയാണ്. അദ്ദേഹം 22 വയസ്സ് വരെ ജീവിച്ച സ്വന്തം കുടുംബം ഉൾക്കൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനു വേണ്ടിയാണ് രമേശ് ചെന്നിത്തല ഇലന്തൂർ ഉള്ള അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചത്. സഹോദരങ്ങളോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
യു ഡി എഫ് ജില്ലാ കൺവീനർ എ ഷംസുദീൻ ഡിസിസി ഭാരവാഹികളായ എസുരേഷ്കുമാർ, എം എസ് സിജു,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കർഷകകോൺഗ്രസ് സംസ്ഥാന ഭാരവാഹി ബാബുജി ഈശോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ പി മുകുന്ദൻ, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, എക്സ് സർവ്വീസ്മാൻ കോൺഗ്രസ് ജില്ലാപ്രസിഡൻ്റ് അനിൽ ബാബു ഇരവിപേരൂർ,യു ഡി എഫ് മണ്ഡലം കൺവീനർ പി എം ജോൺസൻ,എം ബി സത്യൻ, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ജിബിൻ ചിറക്കടവിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ എബ്രഹാം,സിനു എബ്രഹാം എം എസ് സീനു, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിങ്ങ മംഗലം,നസിം കമ്മണ്ണൂർ,അമീൻ അഹ്സൻ,ഫൈസൽ കുമ്മണ്ണൂർ, അൻസിൽ സഫർ,സനൽ പാറക്കൽ തെക്കേതിൽസ്വാമിനാഥൻ,സോജൻ എന്നിവർ സന്നിഹിതരായിരുന്നു.
News
പ്രതിഷേധം ഫലംകണ്ടു; പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കാൻ ധാരണ
പത്തനംതിട്ട: പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമൊരുക്കാൻ ശബരിമല അവലോകനയോഗത്തിൽ ധാരണ. വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെയാണ് ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിൻമാറിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനം ആയത്. ഇതിനെതിരെ പ്രതിപക്ഷവും വിശ്വാസികളും മറ്റ് സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനത്തിൽ സർക്കാർ പിന്മാറിയത്.
Featured
കെ പി സി സി സാഹിതി തിയറ്റേഴ്സിൻ്റെ നാടകത്തിൻ്റെ ടിക്കറ്റ് പ്രകാശനം നടത്തി
പത്തനംതിട്ട : വയനാടിനായി കെ പി സി സി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍ ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസും. ഇതിന്‍റെ ഭാഗമായി ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ 2024 നവംബർ 5 ന് റാന്നിയിൽ മലയാളത്തിന്‍റെ പ്രിയ നോവലിസ്റ്റ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ “മുച്ചീട്ടുകളിക്കാരന്‍റെ മകള്‍” എന്ന നോവലിനെ ആസ്പദമാക്കി തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം നടത്തും. നാടകത്തില്‍ നിന്ന് കിട്ടുന്ന മൊത്തം തുകയും കെ പി സി സി യുടെ വയനാട് ഫണ്ടിലേക്ക് നല്‍കുന്നതാണ്. നാടകത്തിന്‍റെ ടിക്കറ്റ് പ്രകാശനം ആറ്റിങ്ങൽ എംപി അഡ്വ: അടൂർ പ്രകാശ് നിര്‍വ്വഹിച്ചു. ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട, സംഘടനാ ജനറൽ സെക്രട്ടറി സുനിൽ യമുന, നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജോ ചേന്നമല എന്നിവർ സന്നിഹിതരായിരുന്നു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login