തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മുച്ചക്ര വാഹനം കൈമാറി

തിരൂരങ്ങാടി: 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ വികലാംഗര്‍ക്ക് മുചക്ര വാഹനം എന്ന പദ്ധതി പ്രകാരം 6 പേര്‍ക്ക് മുച്ചക്ര വാഹനം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പരിസരത്തു വെച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് സാജിത കെ. ടി താക്കോല്‍ദാനവും അനുബന്ധ രേഖകളും കൈമാറി വിതരണോല്‍ഘാടനം നടത്തി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഒടിയില്‍ പീച്ചു, മെമ്പര്‍മാരായ ജാഫര്‍ വെളിമുക്ക്, രമേശ് കരിപറമ്പത്ത്, ബിന്ദു പി ടി തേഞ്ഞിപ്പലം, സുഹറ ശിഹാബ് ഒള്ളക്കന്‍, പി പി അനിത,ബി ഡി ഒ പ്രതീക്ഷ, സി ഡി പി ഒ പ്രേമലീല എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment