വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; ഒരു ലക്ഷത്തോളം ഡോസ് വാക്സിനെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മുടങ്ങിയ വാക്സിനേഷൻ നടപടികൾ ഇന്ന് പുനരാരംഭിക്കും. 9,72,590 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതോടെയാണിത്. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. എറണാകുളത്ത് അഞ്ച് ലക്ഷം കോവീഷീല്‍ഡ് വാക്സിന്‍ വൈകുന്നേരത്തോടെ എത്തി. എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്സിനും ഉടൻ എത്തും. ലഭ്യമായ വാക്സിന്‍ എത്രയും വേഗം വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. 

Related posts

Leave a Comment