വാക്‌സിന്‍ തരൂ ജീവന്‍ രക്ഷിക്കൂ


തവനൂര്‍: മണ്ഡലത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുക മനുഷ്യ ജീവന്‍ സംരക്ഷിക്കുക, കോവിഡാനന്തര മരണങ്ങള്‍ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വിദേശത്ത് കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങളെയും ആനുകുല്യത്തിന് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് സമര വാരത്തിന് തുടക്കമായി. 14 വരെ ഏഴ് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സമരം നടക്കും. എടപ്പാള്‍ പഞ്ചായത്ത് മുന്നില്‍ യു.ഡി. എഫ്, ജില്ല ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു ,സുരേഷ് പൊല്‍പ്പക്കര, അഡ്വ, എ, എം രോഹിത്, മുഹമ്മദ് ഹാജി സി.രവീന്ദ്രന്‍,, കെ.വി. നാരായണന്‍, കെ.വി.എം.ലൈസ്, എസ്, സുധീര്‍, ഇ.പി.രാജീവ്,റഫീക് പിലക്കല്‍, ആഷിഫ് പൂക്കരത്തറ എന്നിവര്‍ പ്രസംഗിച്ചു. ഇ.പി.വേലായുധന്‍, ചക്കന്‍ കുട്ടി, കുഞ്ഞിമൊയ്തീന്‍, കെ.വി. മോഹനന്‍, കെ.വി. കാദര്‍, കുട്ടി എടപ്പാള്‍, മുജീബ് പെരുമ്പറമ്പ്, ജനത മനോഹന്‍, കെ.പി. അച്ചുതന്‍, ബാവ കണ്ണയില്‍, ജയരാജന്‍, ശശി അയിലക്കാട്, പ്രദീപ് തട്ടാന്‍പടി, സക്കീര്‍ പൂക്കരത്തറ, അമീര്‍ കല്ലിങ്ങല്‍ കണ്ണന്‍ നമ്പ്യാര്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment