വാക്സിന്‍ ഇടവേള കേന്ദ്ര ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും

കൊച്ചി: വാക്സീൻ ഇടവേളയ്ക്ക് ഇളവ് അനുവദിച്ച സിംഗിൾ ബഞ്ച് നടപടിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. കോവിഷീല്‍ഡ് വാക്സിന്‍ ൮൩ ദിവസത്തെ ഇടവേളയ്ക്കു ശേഷം എടുക്കണമെന്നാണു കോവിഡ് മാനദണ്ഡം. എന്നാല്‍ കോവാക്സിന് മുപ്പതു ദിവസത്തെ ഇടവേള മതി, 28 ദിവസത്തെ ഇടവേള നിശ്ചയിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കൊവീഷിൽഡ് വാക്സീന്‍റെ 12 ആഴ്ചത്തെ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിന് ശേഷമാണ്. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 12 ആഴ്ച മുതൽ 16 ആഴ്ചവരെ ഇടവേളവേണമെന്നാണ് പഠനം.

28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കുന്നത് ഫലപ്രദമോ ശാസ്ത്രീയവുമല്ലെന്നും കേന്ദ്ര സർക്കാരിന്‍റെ അപ്പീലിൽ വ്യക്തമാക്കുന്നു. സർക്കാരിന്‍റെ നയപരമായ തീരുമാനമുണ്ടാവേണ്ട ഈ വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ല. കോടതികളുടെ ഇടപെടൽ വാക്സീൻ നയത്തിന്‍റെ പാളം തെറ്റിക്കും.

കൃത്യമായ ഇടവേളയില്ലാതെ കൂടുതൽ ഡോസ് വാക്സീൻ നൽകുന്നത് ഫലപ്രദമല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും ലോകാരോഗ്യ സംഘടനകളുടെ അടക്കം മാർ‍ഗനിർദ്ദേശം അടിസ്ഥാനമാക്കിയാണ് വാക്സീൻ പോളിസി നിശ്ചയിച്ചതെന്നും അപ്പീലിൽ കേന്ദ്രം വ്യക്തമാക്കുന്നു.

Related posts

Leave a Comment