വാക്‌സിന്‍ അറ്റ് ഹോംപദ്ധതിയുമായി മങ്കട പഞ്ചായത്ത്


മങ്കട : ശാസ്ത്രീയമായ രീതിയിൽ   വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് മങ്കട ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തും ആരോഗ്യ വകുപ്പും കൂട്ടായ പരിശ്രമം നടത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ച് വരുന്നത്. രജിസ്റ്റർ ചെയ്ത മുഴുവൻ പ്രവാസികൾക്കും ഫസ്റ്റ് ഡോസും ഫസ്റ്റ്  ഡോസ് കഴിഞ്ഞ് 28 ദിവസം പൂർത്തിയായവർക്ക് സെക്കന്റെ ഡോസും നൽകി കഴിഞ്ഞു. വ്യാപാരികൾക്കും, ഓട്ടോ തൊഴിലാളികൾക്കും തൊഴിലുറപ്പ് തൊഴിലാളി കൾ, ആർ ആർ ടി, കോവിഡ് മുന്നണി പോരാളികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്രേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. വാക്സിനേഷൻ അറ്റ് ഹോം എന്ന പുതിയ പദ്ധതിയും ഇത് കൂടാതെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം പൂഴിക്കുന്ന് വായം പറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ അസ്ഗറലി നിർവഹിച്ചു.ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ശംസുദ്ധീൻ സർ ,വൈസ് പ്രസിഡന്റ്  സലീന ഉമ്മർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശരീഫ് ചുണ്ടയിൽ,വാർഡ് മെമ്പർ നസീമ വാപ്പു ,JHI നി തീഷ് ,യു .കെ അബൂബക്കർ,യു .കെ ഹംസ,പി .പി വാപ്പു തുടങ്ങിയവർ സംബന്ധിച്ചു . ഓരോ ദിവസവും ഒരു വാർഡിൽ വീടുകളിൽ ചെന്ന് ഒരു ദിവസം 40 പേർക്ക് വാക്സിൻ നൽകുന്നതാണ് ഈ പദ്ധതി. 

Related posts

Leave a Comment