കേരളത്തിൽ ഇന്ന് വാക്സിനേഷൻ മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മേഖലാ  സംഭരണ കേന്ദ്രങ്ങളിലും വാക്സിൻ പൂർണമായും തീർന്നു. ജില്ലകളിലും കൊവിഷീൽഡ്  തീർന്നതോടെ ഇന്ന് വാക്സിനേഷൻ പൂർണമായി മുടങ്ങും. സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വാക്സിൻ സ്റ്റോക്ക് ഒട്ടുമില്ല. ജില്ലകളിലേക്ക് നൽകിയവയും തീർന്നു.അതിനാൽ, ഇന്ന് നൽകാൻ വാക്സിനില്ല. അവശേഷിച്ച കോവാക്സിൻ ഡോസുകളും സ്വകാര്യ മേഖലയിലെ വാക്സിനേഷനും കൊണ്ടാണ് സംസ്ഥാനത്ത് ഇന്നലെ  വാക്സിനേഷൻ പൂർണമായി മുടങ്ങാതിരുന്നത്.
ചില ജില്ലകളിൽ മാത്രം നാമമാത്ര കോവാക്സിൻ ബാക്കിയുണ്ട്.  കണ്ണൂരിൽ സർക്കാർ മേഖലയിൽ ഇന്നലെ പ്രവർത്തിച്ചത് ഒരു വാക്സിനേഷൻ കേന്ദ്രം മാത്രമായിരുന്നു. കാസർഗോഡ്  വാക്സിൻ നൽകിയത് രണ്ടാം ഡോസുകാർക്ക് മാത്രം. ഉള്ള സ്റ്റോക്കിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർക്ക് ഇന്നലെ വാക്സിൻ നൽകി. അതേസമയം എറണാകുളം മേഖലാകേന്ദ്രത്തിലേക്ക് 2 ലക്ഷവും കോഴിക്കോട് മേഖലയിലേക്ക് 4 ലക്ഷവും ഡോസ് വാക്സിൻ ഇന്ന് എത്തുമെന്നാണ് അനൗദ്യോഗിക അറിയിപ്പ്.  

Related posts

Leave a Comment