വാക്സിനേഷൻ ഇന്നു 100 കോടി തൊടും, ചെങ്കോട്ടയിൽ ആഘോഷം, പുതിയ രോ​ഗികൾ 18,454

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ഇന്ന് സുപ്രധാന ഘട്ടം പിന്നിടും. ഏതെങ്കിലും ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം നൂറ് കോടി കവിയാനിരിക്കെ, രാജ്യം ആരോ​ഗ്യ മേഖലയിലെ മുൻനിര പോരാളികൾക്ക് ആദരം അർപ്പിക്കും. സ്വതന്ത്രഭാരതം ഇതുവരെ സജ്ജമാക്കിയിട്ടുള്ള സാങ്കേതിക, വൈജ്ഞാനിക‌ നേട്ടങ്ങളുടെ സങ്കലനമാണ് ലോകത്തേക്കും വലിയ കോവിഡ് പ്രതിരോധ യജ്ഞത്തിന് ഇന്ത്യയെ പ്രാപ്തമാക്കിയത്. ഇന്നലെ വരെ 99.70 കോടി ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഇന്നലെ വരെ 103.5 കോടി ഡോസ് വാക്സിനാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശേങ്ങളിലുമായി വിതരണത്തിനെത്തിച്ചത്. അതിൽ 10.85 കോടി ഡോസ് എല്ലായിടത്തുമായി ബാക്കിയുണ്ട്.


18 വയസിൽ കൂടുതലുള്ളവരിൽ 71 ശതമാനത്തിനും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും നല്കി. അവശേഷിക്കുന്ന 29 ശതമാനത്തിനും സൗജന്യമായി വാക്സിൻ നൽകാൻ സർക്കാർ തയാറാണെങ്കിലും ഇവർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടു വരാത്തതാണ് വാ‌ക്സിനേഷൻ പൂർണമാകാൻ തടസമെന്ന് നീതി ആയോജക് വകുപ്പിലെ ഡോ. വി. കെ. പോൾ പറഞ്ഞു. ഇവരെ നിർബന്ധപൂർവം വാക്സിനേഷനിൽ പങ്കെടുപ്പിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യവ്യാപകമായ‌ ആഘോഷപരിപാടികളും തയാറാക്കിയിട്ടുണ്ട്. പ്രധാന വേദിയായ ചെങ്കോട്ടയിൽ പ്രമുഖ ​ഗായകൻ കൈലാസ് ഖേർ ആലപിച്ച കോവിഡ്സം​ഗീത ആൽബം കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് പാണ്ഡെ പ്രകാശനം ചെയ്യും.
അതിനിടെ ഇന്നലെ പുതുതായി 18,454 പേർക്കു രോ​ഗം സ്ഥിരീകരിച്ചു. അതിൽ പതിനോരായിരത്തിൽപ്പരം പേരും കേരളത്തിലാണ്. രാജ്യത്ത് നിലവിൽ 1,78,831 പേർക്കാണു രോ​ഗം നിലനിൽക്കുന്നത്. ഇത് കഴിഞ്ഞ വർഷം മാർച്ചിലെ നിരക്കിനു സമാനമാണെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

Related posts

Leave a Comment