വാക്സിനേഷന്‍ 80 കോടി പിന്നിട്ടു , 30,773 പുതിയ രോഗികള്‍

ന്യഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ 80 കോടി ഡോസ് പിന്നിട്ടു. ലോകത്തേക്കും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയ രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 30,773 പേര്‍ക്കു പുതുതായി രോഗം പിടിപെട്ടു. 309 പേരാണ് ഈ ദിവസം മരണമടഞ്ഞത്. 38,945 പേര്‍ രോഗമുക്തി നേടി.

രാജ്യത്തൊട്ടാകെ നിലവില്‍ 3,32,158 ആക്റ്റിവ് കേസുകളുണ്ട്. ഇതുവരെ 3,34,48,167 പേര്‍ക്ക് രോഗം പിടിപെട്ടു. 3,26,71,167 രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. 4,44,838 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

80,43,72,331 പേര്‍ക്ക് ഒരു ഡോസ് വാകിനെങ്കിലും നല്‍കിയിട്ടുണ്ട്. ഇന്നലെ മാത്രം 85,42,732 ഡോസുകളാണു വിതരണം ചെയ്തത്. 55,23,40,168 ആളുകളെ ഇതുവരെ പരിശോധനകള്‍ക്കു വിധേയരാക്കി. കേരളത്തിലാണ് പുതിയ രോഗികളുടെയും ആക്റ്റിവ് കേസുകളുടെയും എണ്ണം കൂടുതല്‍. അടുത്ത മാസത്തോടെ ജനസംഖ്യയുടെ എണ്‍പതു ശതമാനത്തിനും വാക്സിന്‍ നല്‍കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ‌അടുത്ത ജനുവരിയോടെ കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കു വാക്സിന്‍ ലഭ്യമാക്കിത്തീരും.

Related posts

Leave a Comment