അന്‍പതു കോടി പേര്‍ക്ക് വാക്സിനേഷന്‍, ഇന്നു പുതിയ 38,628 രോഗികള്‍

ന്യൂഡല്‍ഹിഃ രാജ്യത്ത് പുതുതായി 38,628 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 40,017 പേര്‍ രോ‌ഗമുക്തി നേടി, ഇതുവരെ മരിച്ചവര്‍ 617.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി 50 ​കോടി ഡോസ് വാക്സിൻ എന്ന സുപ്രധാന നാഴികക്കല്ലു പിന്നിട്ടെന്ന് ആരോഗ്യ മന്ത്രാലയം.രാജ്യത്താകമാനം ഇതുവരെ 3,10,55,861 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.37%. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,017 പേർ സുഖം പ്രാപിച്ചു

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,12,153. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.29 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.39 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.21%; തുടർച്ചയായ പന്ത്രണ്ടാം ദിവസവും മൂന്നു ശതമാനത്തിൽ താഴെ

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു .

Related posts

Leave a Comment