വാക്സിനിലും മങ്കര പഞ്ചായത്ത്‌ മുന്നിൽ തന്നെ ; അഭിമാന നേട്ടം

മങ്കര : 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതിൽ പാലക്കാട്‌ ജില്ലയിലെ ആദ്യ പഞ്ചായത്തായി മങ്കര ഗ്രാമപഞ്ചായത്ത് മാറി. വ്യാഴാഴ്ച മങ്കര പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വെച്ച് എം.പി വി. കെ. ശ്രീകണ്ഠൻ പ്രഖ്യാപിച്ചു.
ഈ നേട്ടം കൈ വരിക്കുന്ന ആദ്യ പഞ്ചായത്ത്‌ ആണ് ഇത് എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എൻ. ഗോകുൽ ദാസ് പറഞ്ഞു. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയതിൽ ജില്ലയിൽ ഒന്നാമത് എത്തിയതും മങ്കര പഞ്ചായത്ത്‌ ആണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ പ്രഖ്യാപനം കഴിഞ്ഞ ഓഗസ്റ്റ് 17 ന് എം.എൽ.എ കെ. ശാന്തകുമാരി നടത്തി. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്ത്‌ ആണ് മങ്കര, കൂടാതെ 60 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാനും കഴിഞ്ഞു. മങ്കര പഞ്ചായത്തിലെ മൊത്തം ജനസംഖ്യ 21,123 ആണ് ഇതിൽ 15775 പേരും 18 വയസ്സിനു മുകളിൽ ഉള്ളവരാണ്. കോവിഡ് പോസിറ്റീവ് ആയി കഴിഞ്ഞ 389 ആളുകൾ മാത്രമാണ് ഇനി വാക്‌സിൻ എടുക്കാൻ ഉള്ളത്.
മാർച്ചിൽ രണ്ടാം തരംഗം തുടങ്ങിയപ്പോൾ പഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രവും ചേർന്ന് ഹെല്പ് ഡസ്ക് ആരംഭിക്കുകയും 113 സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്യുകയും 2021 മെയ്‌ 7ന് ഹെല്പ് ഡസ്ക് ഉൽഘാടനം ചെയ്യുകയും 18 ഓളം സന്നദ്ധ പ്രവർത്തകരെ കോവിഡ് രോഗികളുടെ പരിചരണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഒരാഴ്ചകൊണ്ട് 113 കേസുകൾ ഉണ്ടാവുകയും പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ട്രിപ്പിൾ ലോക്ക് ഡൗണിൽ ആകുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നും ഗോകുൽ ദാസ് പറഞ്ഞു.
ഈ സമയത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷം രൂപയോളം പിരിച്ചു രാജധാനി എഞ്ചിനീയറിംഗ് കോളേജിൽ സാമൂഹിക അടുക്കള സജ്ജമാക്കുകയുയും രോഗികൾക്കും പാവപ്പെട്ടവർക്കും ഭക്ഷണം നൽകുകയും അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
യൂത്ത് കോൺഗ്രസ്‌ ഉൾപ്പെടെയുള്ള യുവജനസംഘടനകളുടെ വാഹനങ്ങളും ഹെല്പ് ഡെസ്കിൽ പ്രവർത്തന സജ്ജമാണ്. കോവിഡ് രോഗികൾക്കും പ്രായമായവർക്ക് വാക്‌സിൻ എടുക്കുന്നതിനും ഒക്കെ ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നു. വീടുകൾതോറുമുള്ള കോവിഡ് ടെസ്റ്റുകളും ഇതിനാൽ നടത്തപ്പെടുന്നു.
റാപ്പിഡ് റെസ്പോൺസ് ടീമിന്റെ അനുമതിയോടെ ആശ വർക്കർമാരുടെ സഹായത്താൽ സ്പോട് രെജിസ്ട്രേഷനുള്ള ലിസ്റ്റുകളും തയ്യാറാക്കുന്നു. എല്ലാദിവസവും അനുവദിക്കപ്പെടുന്ന വാക്‌സിൻ തുല്യമായി എല്ലാ വാർഡുകളിലും വീതിച്ചു നൽകുന്നു.
രണ്ടാം ഡോസ് : 18 നും 45 നും വയസ്സിനു ഇടയിൽ ഉള്ള 7019 ആളുകളിൽ ഇനി 1312 പേര് കൂടി രണ്ടാം വാക്‌സിൻ എടുക്കാനുണ്ട്. 60 വയസ്സിനു മുകളിൽ ഉള്ള 30380 പേരിൽ 1747 പേരാണ് രണ്ടാം ഡോസ് എടുക്കാൻ ഉള്ളത് 45 നും 60 നും ഇടയിൽ പ്രായമുള്ള 3720 പേരിൽ 1012 പേർക്കാണ് ഇനി രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ ഉള്ളത്.

Related posts

Leave a Comment