Connect with us
48 birthday
top banner (1)

Kerala

ആശുപത്രികളിൽ കസേരകൾ കാലി:
ജീവനക്കാർക്കായി പഞ്ചിങ് സംവിധാനം വരുന്നു

Avatar

Published

on

തിരുവനന്തപുരം: ആശുപത്രിയിലും ആരോഗ്യവകുപ്പ് ഓഫീസുകളിലും എത്തുന്നവർക്ക് ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരിക്കെ, സാമൂഹികാരോഗ്യ കേന്ദ്രം മുതൽ എല്ലാ ആശുപത്രികളിലും ബയോ മെട്രിക് സംവിധാനം വരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിങ് നടപ്പിലാക്കുന്നത്. ഇതിനായി സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള 10 ആരോഗ്യ സ്ഥാപനങ്ങളില്‍ പഞ്ചിങ് നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പഞ്ചിങ് നടപ്പാക്കാനാണ് തീരുമാനം. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിനായി സെന്‍ട്രല്‍ ഡേറ്റ റിപ്പോസിറ്ററി ആപ്ലിക്കേഷന്‍ സജ്ജമാക്കാനായി 14.50 ലക്ഷം രൂപയും അനുവദിച്ചു.
ഡിജിറ്റല്‍ ഹെല്‍ത്ത് സാക്ഷാത്ക്കരിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നടപ്പിലാക്കി. സ്റ്റേറ്റ് ടിബി സെന്റര്‍ തുടങ്ങിയ 20 ഓളം ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഓഫീസ് അന്തിമ ഘട്ടത്തിലാണ്. 599 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് നടപ്പിലാക്കി. 392 ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചു. ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനങ്ങള്‍ ലഭ്യമാക്കി. ലാബ് റിസള്‍ട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി വരുന്നു. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓണ്‍ലൈന്‍ വഴിയാക്കിയെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Featured