Cinema
വി എ ശ്രീകുമാർ മേനോനും ബാബുരാജിനും എതിരെ പരാതി നൽകി
കൊച്ചി: സംവിധായകൻ ബി എ ശ്രീകുമാർ മേനോനും നടൻ ബാബുരാജിനും എതിരെ ലൈംഗിക പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് പോലീസിൽ പരാതി നൽകി. അന്വേഷണ സംഘത്തിന് പരാതി ഈമെയിൽ ആയി നൽകിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ തെളിവുകൾ ഹാജരാക്കും എന്നും യുവതി പറഞ്ഞു.
സിനിമയിൽ അവസരം നൽകാം എന്നു വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടിൽ വച്ച് ബാബുരാജും കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് സംവിധായകൻ വി എ ശ്രീകുമാർ മേനോനും പീഡിപ്പിച്ച് എന്നാണ് മുൻ ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം. 2019 ലാണ് ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചത് പുതിയ സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ടതാണ് എന്നു പറഞ്ഞായിരുന്നു വിളിച്ചത്. 2020 പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ശ്രീകുമാർ മേനോൻ കൊച്ചിയിലെ ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടത്. ക്രൂരമായ പീഡനമാണ് ഉണ്ടായത് എന്ന് യുവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തനിക്കുണ്ടായ ദുരാനുഭവം വെളിപ്പെടുത്താൻ ധൈര്യം ലഭിച്ചതെന്നും യുവതി പറഞ്ഞു.
Cinema
ബലാത്സംഗ കേസ്: നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി
ന്യൂഡല്‍ഹി: യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.
കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
Cinema
ബലാത്സംഗക്കേസില്‍ യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നടന്‍ സിദ്ദീഖ്
കൊച്ചി: ബലാത്സംഗക്കേസില്‍ യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നടന്‍ സിദ്ദീഖ് സുപ്രിം കോടതിയില്‍. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുണ്ട്. തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുന്നതായും സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് നല്‍കിയ മറുപടിയില്‍ സിദ്ദീഖ് പറയുന്നു.
ജാമ്യം ലഭിച്ചാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് വാദം നിലനില്‍ക്കില്ല. മലയാള ചലച്ചിത്ര മേഖലയില്‍ താന്‍ ശക്തനല്ലെന്ന് സിദ്ദീഖ് പറയുന്നു. ഹരജി നാളെയാണ് പരിഗണിക്കുന്നത്.
കേസില്‍ പരാതി വൈകാന്‍ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016ലാണെന്നും സുപ്രിം കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് 21 വയസ് മാത്രമായിരുന്നു പ്രായമെന്നും അക്കാലത്ത് സിദ്ദീഖ് സിനിമയിലെ ശക്തനായിരുന്നുവെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
Cinema
ധര്‍മ്മശാല അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫലസ്തീന്‍ ചിത്രങ്ങള്‍ക്ക് വിലക്ക്
ധര്‍മ്മശാല: ധര്‍മ്മശാല അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഡിഐഎഫ്എഫ്) നിന്ന് രണ്ട് ഫലസ്തീനിയന്‍ ചിത്രങ്ങള്‍ നീക്കി അധികൃതര്‍. ‘ഫ്രം ഗ്രൗണ്ട് സീറോ’, ‘നോ അദര്‍ ലാന്‍ഡ്’ എന്ന ചിത്രങ്ങളാണ് ചലച്ചിത്രമേളയിലെ ലൈനപ്പില്‍ നിന്ന് നീക്കം ചെയ്തത്. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചലച്ചിത്രമേളയുടെ ഔദ്യോഗിക അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.നവംബര്‍ 7 മുതല്‍ 10 വരെ ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയിലെ മക്ലിയോഡ് ഗഞ്ചിലാണ് പതിമൂന്നാമത് ചലച്ചിത്രമേള നടക്കുന്നത്.
22 ഫലസ്തീനിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഫ്രം ഗ്രൗണ്ട് സീറോ’. ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ അധിനിവേശങ്ങള്‍ക്കിടയിലുള്ള ഫലസ്തീനികളുടെ ജീവിതത്തെയും പ്രതിരോധത്തെയും വ്യക്തമായി ചിത്രീകരിക്കുന്ന ചിത്രമാണിത്. ഡോക്യുമെന്ററി, ഫിക്ഷന്‍, അനിമേഷന്‍, പരീക്ഷണം എന്നീ വിഭാഗങ്ങളിലുള്ള 22 ഹ്രസ്വചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആന്തോളജിയാണ് ‘ഫ്രം ഗ്രൗണ്ട് സീറോ’.
ഫലസ്തീന്‍ ആക്ടിവിസ്റ്റ് ബേസല്‍ അദ്ര, ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകന്‍ യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍, ഹംദാന്‍ ബല്ലാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘നോ അദര്‍ ലാന്‍ഡ്’. വെസ്റ്റ്ബാങ്കിലെ പലസ്തീന്‍ ഗ്രാമങ്ങളുടെ കൂട്ടമായ മസാഫര്‍ യാട്ടയിലെ ഇസ്രായേല്‍ ആക്രമണങ്ങളുടെ ആഘാതമണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഫലസ്തീനിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News18 hours ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login