വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി പെരുന്നാള്‍ കിറ്റുകള്‍ നല്‍കി


അരീക്കോട് : പുത്തലം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി കോവിഡ് കാലത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി നാനൂറ്റി അന്‍പതോളം കുടുംബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എസ് ജോയി ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറല്‍ സെക്രട്ടറി അജീഷ് എടാലത്ത്, എ.ഡബ്ല്യു അബ്ദുറഹിമാന്‍,യു.എസ് ഖാദര്‍, മുജീബ് പനോളി, കെ.ഷിബില്‍ ലാല്‍, പി.പി മുഹമ്മദ് ഷിമില്‍, നൗഷര്‍ കല്ലട, മുഹമ്മദ് നാണി, കെ.ഷെറില്‍ കരീം,അന്‍വര്‍ പനോളി സംസാരിച്ചു.

Related posts

Leave a Comment