പ്രഥമാധ്യാപക പ്രമോഷൻ നടത്താനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ പ്രമോഷൻ നടത്താവുന്ന സാഹചര്യം നിലവിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രമോഷനുമായി ബന്ധപ്പെട്ട് ഇറക്കിയ സർക്കുലർ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ നീക്കുന്നതിനുള്ള നടപടികൾ അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എ.കെ.എം അഷറഫ് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രൈമറി പ്രഥമാദ്ധ്യാപകര്‍ ഇല്ലാത്ത സ്കൂളിലെ അക്കാദമിക്, അഡ്മിനിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ സീനിയര്‍ അദ്ധ്യാപകര്‍ക്ക് പ്രൈമറി പ്രഥമാദ്ധ്യാപകരുടെ ചാര്‍ജ് നല്‍കിയിട്ടുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണലിന്‍റെ സ്റ്റേ മാറികിട്ടുന്നത് അനുസരിച്ച് പ്രധാനാധ്യാപക നിയമനങ്ങളും അതിനോടൊപ്പമുണ്ടാകുന്ന അദ്ധ്യാപക നിയമനങ്ങളും നടത്തുമെന്നും മന്ത്രി അറിയിച്ചു. 

Related posts

Leave a Comment