Kollam
വി സത്യശീലൻ തൊഴിലാളികളെ മുന്നിൽ നിന്ന് നയിച്ച പോരാളി ; കൊടിക്കുന്നിൽ
എഴുകോൺ കശുവണ്ടി മേഖലയിലെ ഐതിഹാസികതൊഴിലാളി സമരങ്ങൾക്കൊപ്പം ചേർത്തുവയ്ക്കാവുന്ന പോരാളികളിലെ മുൻ നിരക്കാരനായിരുന്നു വി സത്യശീലനെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അനുസ്‌മരിച്ചു. കൊല്ലം ഡിസിസിയും കേരളാ കശുവണ്ടി തൊഴിലാളി കോൺഗ്രസും ചേർന്ന് എഴുകോൺ രാജീവ് ജി ഭവനിൽ നടത്തിയ ഏഴാമത് സത്യശീലൻ അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം പി. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി ഗൗരവമുളള ചർച്ചയാക്കി മാറ്റിയത് നായനാർ സർക്കാരിൻ്റെ കാലത്ത് സത്യശീലൻ കാൽനടായായി സെക്രട്ടറിയേറ്റിലേക്ക് നയിച്ച പട്ടിണി മാർച്ചാണ്. പ്രോവിഡൻ്റ്ഫണ്ട് വിഷയത്തിൽ നൂറുകണക്കിന് തൊഴിലാളികളുമായി പാർലമെൻ്റിലേക്ക് രണ്ടു തവണ മാർച്ച് സംഘടിപ്പിച്ചതും സത്യശീലനിലെ സമര പോരാളിയെ അടയാളപ്പെടുത്തുന്നു.
ഇന്ന് ഇടതു സർക്കാരിൻ്റെ മൗനാനുവാദത്തോടെ സ്വകാര്യ മേഖലയിൽ വ്യാപകമായ നിയമനിഷേധം അരങ്ങേറുകയാണെന്നും സുരേഷ് പറഞ്ഞു. കെ. സി രാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സവിൻ സത്യൻ എഴു കോൺ നാരായണൻ, പി. ഹരികുമാർ, ബി. രാജേന്ദ്രൻ നായർ, ജയപ്രകാശ് നാരായണൻ, എസ് സുബാഷ്, ഷാജി നൂറനാട്, വിജയരാജൻ പിളള, കോതേത്ത് ഭാസുരൻ, ബിജു എബ്രഹാം, കെ ബി ഷഹാൽ, ബാബുജി പട്ട ത്താനം, എസ്.എച്ച്. കനകദാസ് എന്നിവർ സംസാരിച്ചു.
Featured
കരുനാഗപ്പള്ളിയില്‍ വ്യക്തി താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിപ്പോരും മത്സരവും നടന്നുവെന്ന് സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളിയി ഏരിയയിലെ വിഭാഗീയതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. കരുനാഗപ്പള്ളിയില്‍ വ്യക്തി താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിപ്പോരും മത്സരവും നടന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പാര്‍ട്ടി ജില്ലാ സംസ്ഥാന സെക്രട്ടറിമാര്‍ ഇടപെട്ടിട്ടും സ്ഥാപിത താല്‍പര്യങ്ങളുമായി മുന്നോട്ട് പോയി. പാര്‍ട്ടിയുടെ വാക്കിന് യാതൊരു വിലയും കല്‍പിച്ചില്ല. വിഭാഗീയ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കരുനാഗപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന സെക്രട്ടറിക്ക് വരെ നേരിട്ട് വരേണ്ട സാഹചര്യമുണ്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സെക്രട്ടറി അടക്കം എത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എന്ന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് മത്സരിച്ചു. നേതൃത്വത്തെ അവഗണിക്കാനും അംഗീകാരമുള്ള നേതാക്കളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കമാണ് കരുനാഗപ്പള്ളിയിലെ ലോക്കല്‍ സമ്മേളനങ്ങളില്‍ നടന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പൊടിപ്പും തൊങ്ങലും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രചരിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ആണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
നേരത്തെ കരുനാഗപ്പള്ളിയിലെ സിപിഐഎം ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും തുടര്‍ന്ന് ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി മനോഹരന്‍ കണ്‍വീനറും എസ് ആര്‍ അരുണ്‍ ബാബു, എസ് എല്‍ സജികുമാര്‍,പി.ബി സത്യദേവന്‍, എന്‍ സന്തോഷ്, ജി മുരളീധരന്‍, എഎം ഇക്ബാല്‍ എന്നിവര്‍ അംഗങ്ങളുമായ അഡ്‌ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. നടുറോഡിലെ കയ്യാങ്കളിയും തര്‍ക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടര്‍ന്ന് ഇന്നാണ് കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റി സംസ്ഥാന നേതൃത്വം നേരത്തെ പിരിച്ചുവിട്ടത്.
Kerala
പൂജാ ബംപര്‍ കരുനാഗപ്പള്ളിയിലേക്ക്; ദിനേശ് കുമാര്‍ ഹാപ്പിയാണ്
കൊല്ലം: കേരള സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ പൂജ ബംപറടിച്ചത് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ദിനേശ് കുമാറിന്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍നിന്ന് പത്ത് ടിക്കറ്റാണ് ദിനേശ് എടുത്തത്. അതിലൊന്നിനാണ് 12 കോടി കിട്ടിയത്. ഒന്നാം സമ്മാനത്തിന് പുറമെ ദിനേശ്കുമാറിന് ഏജന്‍സി കമ്മീഷനും കിട്ടും. പത്തു ലോട്ടറി ഒരുമിച്ചെടുത്ത ഉപ ഏജന്റ് എന്ന നിലയിലാണിത്.
നറുക്കെടുപ്പ് നടന്ന ബുധനാഴ്ച തന്നെ തനിക്കാണു സമ്മാനമെന്ന് മനസിലാക്കിയെങ്കിലും ആരോടും പറഞ്ഞില്ല. ഇന്നലെ സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയ ശേഷമാണ് വീട്ടുകാരെപ്പോലും ദിനേശ് കുമാര്‍ വിവരം അറിയിച്ചത്. കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെറിയൊരു വിഹിതം പാവങ്ങളെ സഹായിക്കാന്‍ നീക്കി വയ്ക്കുന്ന ശീലമുള്ള ദിനേശ് കുമാര്‍ ബംപര്‍ ലോട്ടറി സമ്മാനത്തിന്റെ ഒരു ഭാഗവും അതിനായി മാറ്റി വയ്ക്കും. നാട്ടില്‍ പല തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവിധി പേരുണ്ട്. അവര്‍ക്ക് ആകാവുന്ന തരത്തില്‍ സഹായം നല്‍കണം- ദിനേശ് കുമാര്‍ പറയുന്നു.
2019-ല്‍ 12 കോടിയുടെ സമ്മാനം നഷ്ടമായത് തൊട്ടടുത്ത നമ്പറിനാണ് . അന്നേ ലോട്ടറി അടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. ഇടയ്ക്ക് ഒരു തവണ 50,000 രൂപയും 10,000 രൂപയും അടിച്ചിട്ടുണ്ട്. കോടീശ്വരനായതില്‍ ഭയമൊന്നുമില്ല. ജീവിതം പഴയതുപോലെ തന്നെയായിരിക്കും. കിട്ടിയ പണം കുറച്ചു കാലത്തേക്കു സ്ഥിരനിക്ഷേപമായി സൂക്ഷിക്കും. അതിനു ശേഷം ആലോചിച്ചു വേണ്ടതു ചെയ്യും. ഇതുവരെ ജീവിച്ചതുപോലെ സാധാരണക്കാരനായി ജീവിക്കാനാണിഷ്ടം- ദിനേശ് കുമാര്‍ പറഞ്ഞു.
Alappuzha
പൂജ ബംപർ 12 കോടി JC 325526 എന്ന ടിക്കറ്റിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ ലയ എസ്.വിജയന്‍ കായംകുളം സബ് ഓഫീസില്‍നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. 39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്ക്. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News1 month ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
You must be logged in to post a comment Login