Kerala
കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ: ദല്ലാൾ നന്ദകുമാർ
തിരുവനന്തപുരം: സോളാർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാൾ നന്ദകുമാർ. ഈ കത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചർച്ച നടത്തിയെന്നും ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ.
2016 ഫെബ്രുവരിയിൽ സോളാർ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാൻ വിഎസ് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ താൻ ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകൾ നൽകി. അത് താൻ വിഎസിന് നൽകി. തുടർന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചർച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് പിണറായിയുമായി ചർച്ച നടത്തിയത്.
അതിന് ശേഷമാണ് കത്ത് താൻ ചാനൽ റിപ്പോർട്ടർക്ക് നൽകിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ലന്നും നന്ദകുമാർ പറഞ്ഞു.
Alappuzha
കടവന്ത്രയില്‍ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം
കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി.
ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.
Featured
ആര്‍.എസ്.എസിനെ കുറിച്ച് വളരെ കൂളായാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രതികരിച്ചതെന്ന് കെ എം ഷാജി
കോഴിക്കോട്: ആര്‍.എസ്.എസിനെ കുറിച്ച് വളരെ കൂളായാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രതികരിച്ചതെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. പിണറായി വിജയന്‍ പറയുകയാണെങ്കില്‍ അതില്‍ അതിശയമില്ല. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പിണറായി ജയിക്കുന്നത് ആര്‍.എസ്.എസ് വോട്ട് വാങ്ങിയാണെന്ന് പിന്നീട് കേരളം കണ്ടതാണെന്നും കെ.എം. ഷാജി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറുന്നുവെന്ന ആരോപണത്തില്‍ അതിഭീകരമായ നിശബ്ദതയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനം നിസാരമായി കാണാനാവില്ല. മുഖ്യമന്ത്രി സംസാരിക്കുക എന്നത് ഔദാര്യമല്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എസ് രൂപീകരിച്ച ശേഷം എല്ലാ സംസ്ഥാനങ്ങളിലും ഒരു ഡീപ് സ്റ്റേറ്റ് പ്രൊജക്ട് നടപ്പാക്കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴാണ് കേരളത്തില്‍ ഡീപ് സ്റ്റേറ്റ് പ്രൊജക്ട് ആരംഭിക്കുന്നത്. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ തരംഗ സമാനമായാണ് ആര്‍.എസ്.എസ് വളര്‍ന്നത്. എന്നാല്‍, 82 ശതമാനം ഹിന്ദുക്കളുള്ള കര്‍ണാടക മറ്റൊരു തരംഗത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കേരളത്തില്‍ ഈ വര്‍ഗീയത ഒരു തരംഗം കൊണ്ടുവരികയോ ഇല്ലാതെ പോവുകയോ ചെയ്യില്ല. വിദ്യാഭ്യാസമുള്ള സമൂഹമായത് കൊണ്ടാണിത്. അരിച്ചരിച്ച് വരുന്ന വര്‍ഗീയതക്കെതിരെ യു.ഡി.എഫും എല്‍.ഡി.എഫും അടങ്ങുന്ന സമൂഹം ഒരു സാംസ്‌കാരിക പ്രതിരോധം തീര്‍ത്തിരുന്നു.
ബി.ജെ.പിയുടേത് ഹിന്ദു സ്‌നേഹമല്ലെന്നും ഹിന്ദുത്വ അജണ്ടയുള്ള രാഷ്ട്രീയമാണെന്ന് താന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അജണ്ട നടപ്പാക്കാനാണ് മോദി വികസനത്തെ കുറിച്ച് സംസാരിക്കുന്നത് സാമ്രാജത്വ ശക്തികള്‍ക്ക് വേണ്ടിയാണെന്നും പറഞ്ഞിരുന്നു. അത് രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി അന്ന് നികേഷ് കുമാര്‍ വളച്ചൊടിച്ച് വലിയ വാര്‍ത്തയാക്കി. ആര്‍.എസ്.എസിന് അനുകൂലമെന്ന് തോന്നാവുന്ന പ്രയോഗങ്ങള്‍ പോലും അപകടകരമെന്നാണ് മലയാളികള്‍ കണ്ടിരുന്നതെന്നും അത് സാംസ്‌കാരിക പ്രതിരോധമായിരുന്നുവെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇന്നലെ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. വ്യക്തികള്‍ പരസ്പരം കാണുന്നതില്‍ തെറ്റില്ലല്ലോ. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് അജിത് കുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടതില്ല. ആര്‍.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. അതിന്റെ പ്രധാനപ്പെട്ട രണ്ടു നേതാക്കളെ എ.ഡി.ജി.പി കണ്ടതില്‍ അപാകതയില്ലെന്നും എ.എന്‍. ഷംസീര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതിനെ ന്യായീകരിച്ച എ.എന്‍. ഷംസീറിന്റെ പ്രസ്താവനക്ക് ആര്‍.എസ്.എസിനെ നിരോധിച്ച കാലം ഓര്‍മപ്പെടുത്തി മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. ആര്‍.എസ്.എസിനെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണെന്നും മന്ത്രി പറഞ്ഞു.
Featured
സംസ്ഥാനത്തെ ഇന്ധന പമ്പുകളില്‍ വ്യാപക ക്രമക്കേട്: ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന പമ്പുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സര്‍ക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്പുകളില്‍ അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്.
പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതിനടക്കം 510 പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61) ജില്ലയിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളാണ് തൊട്ടുപിറകില്‍. വയനാട്ടിലാണ് (15) ഏറ്റവും കുറവ് കേസുകള്‍.
രണ്ടര വര്‍ഷത്തിനിടെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അഞ്ച് ലിറ്റര്‍ ഇന്ധനം വില്‍ക്കുമ്പോള്‍ 25 മില്ലിലിറ്റര്‍ കൂടുകയോ കുറയുകയോ ചെയ്യുന്നതില്‍ നിയമത്തില്‍ ഇളവുണ്ട്. എന്നാല്‍, ചില പമ്പുകളില്‍ 100 മുതല്‍ 120 മില്ലിലീറ്റര്‍ വരെ വ്യത്യാസമാണ് കണ്ടെത്തിയത്.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login