ഓസ്കാർ ഫെർണാണ്ടസിൻ്റെ ദേഹവിയോഗം ഏറെ വേദനാജനകം; വി.എം സുധീരൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസിൻ്റെ ദേഹവിയോഗം വളരെയേറെ വേദനാജനകമാണെന്ന് വി.എം സുധീരൻ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാർലമെൻ്ററി സെക്രട്ടറിയായി അദ്ദേഹം വന്ന നാൾ മുതൽ എനിക്ക് അടുത്ത ബന്ധമുണ്ട്. പിന്നീടദ്ദേഹം കേന്ദ്രമന്ത്രിയായും എഐസിസി ഭാരവാഹിയായും തൻ്റെ കർമ്മശേഷി തെളിയിച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി നേരം പുലരുവോളം ചർച്ച നടത്തുന്ന അദ്ദേഹത്തിൻ്റെ കഠിനാധ്വാന ശൈലി എന്നും മതിപ്പോട് കൂടിയാണ് നോക്കി കണ്ടിട്ടുള്ളത്. കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രിയപ്പെട്ട ഓസ്കാർജിക്ക് സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.

Related posts

Leave a Comment