മാപ്പിളപ്പാട്ട് കലാകാരൻ വിഎം കുട്ടി അന്തരിച്ചു


കോഴിക്കോട്. മാപ്പിളപ്പാട്ടിന്റെ ഇശലുകൾക്കു മാന്ത്രിക സ്പർശം നൽകിയ പാട്ടുകാരൻ വി.എം. കുട്ടി ഓർമയായി. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ഖബറടക്കം ഇന്നു വൈകിട്ട് 5 മണിക്ക് മലപ്പുറം പുളിക്കൽ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ടുവന്നു ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. മാപ്പിളപ്പാട്ട് ​ഗാനശാഖയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയും ആസ്വാകരിൽ അത് പ്രണയ നിലാപ്പാൽമഴ പൊഴിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലും വിദേശത്തുമായി ആയിരക്കണക്കിനു വേദികളിൽ അദ്ദേഹത്തിന്റെ മധുരസം​ഗാതം മാപ്പിളപ്പാട്ടുകൾ സം​ഗീത സാന്ദ്രമാക്കി. ആയിരക്കണക്കിനു മാപ്പിളപ്പാടുകൾക്ക് ഈണം നൽകി. മാർക്ക് ആന്റണി എന്ന ചലച്ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചു. ഉൽപ്പത്തി, പരദേശി, പതിന്നാലാം രാവ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു വി.എം കുട്ടിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അനുസ്മരിച്ചു . കേരളത്തിലെ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യ സ്ഥാനക്കാരൻ. മാപ്പിളപ്പാട്ടിന് ആദ്യമായി ഗാനമേള ട്രൂപ്പുണ്ടാക്കിയതും പൊതുവേദിയിൽ മാപ്പിളപ്പാട്ട് ഗാനമേള അവതരിപ്പിച്ചതും വി.എം കുട്ടിയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അദേഹത്തിന് മുന്നിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചും വി.എം കുട്ടി ശ്രദ്ധ നേടി. വി.എം കുട്ടിയുടെ നിര്യാണത്തിൽ അദ്ദേഹം അനുശോചിച്ചു.

Related posts

Leave a Comment