Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Featured

പ്രളയദുരന്ത ക്യാമ്പുകൾ സന്ദർശിച്ച് സതീശൻ

Avatar

Published

on

  • കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമാകണം വികസനം

തിരുവനന്തപുരം: വികസനപ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാകണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റ രാത്രി പെയ്ത മഴയിൽ വീടുകൾ വെള്ളത്തിനടിയിലായതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ എന്ന് അദ്ദേഹം ചോദിച്ചു.


കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മഴയിൽ നാശനഷ്ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .
തലസ്ഥാന നഗരിയിൽ വീടുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായ അതേ ദിവസമാണ് സംസ്ഥാനത്ത് കെ- റെയിൽ വന്നേ മതിയാകൂവെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. ഒറ്റ രാത്രി മഴ പെയ്തപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ 300 കിലോ മീറ്റർ ദൂരത്തിൽ എംബാങ്‌മെന്റും 200 കിലോ മീറ്റർ ദൂരത്തിൽ പത്ത് അടി ഉയരത്തിൽ രണ്ട് വശത്തും മതിലും കെട്ടിയാൽ എന്തായിരിക്കും കേരളത്തിലെ അവസ്ഥ?


സംസ്ഥാനത്തെ എല്ലാ വികസനപ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകൽപന ചെയ്യേണ്ടത്. 2018- ലെ പ്രളയത്തിന് ശേഷം വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഡച്ച് മോഡൽ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ? ഒറ്റ രാത്രിയിലെ മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങൾ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലായത്. ദുരിതത്തിൽപ്പെട്ടവർക്ക് വീട് താമസയോഗ്യമാക്കുന്നത് ആവശ്യമായ അടിയന്തിര ധനസഹായം സർക്കാർ നൽകണം. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണം.
കാലാവസ്ഥ പ്രവചനം കുറ്റമറ്റതാക്കാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ സർക്കാർ ഇനിയെങ്കിലും തയാറാകണം. മഴ പെയ്താൽ എവിടെയാണ് വെള്ളം പൊങ്ങുന്നതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ പോലുമില്ലെന്ന് സതീശൻ പരിസഹിച്ചു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രാജീവ്‌ സ്മരണയിൽ രാജ്യം; ഇന്ന് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം

Published

on

ഇന്ന് നാം കാണുന്ന ഇന്ത്യൻ മഹാരാജ്യത്തെ സമാനതകളില്ലാത്ത വികസന കുതിപ്പിലേക്ക് നയിച്ച ക്രാന്തദർശിയായ നേതാവും ഭരണാധികാരിയുമായിരുന്നു രാജീവ്‌ ഗാന്ധി. ഡിജിറ്റൽ വിപ്ലവം രാജ്യത്ത് നടപ്പാക്കിയ രാജീവ് ജി മൺമറഞ്ഞിട്ട് 33 വർഷങ്ങൾ പിന്നിടുന്നു. 1991 മെയ് മാസം ഇരുപത്തിയൊന്നാം തീയതി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഭീകരവാദികളുടെ ചാവേർ ആക്രമണത്തിൽ ചിന്നി ചിതറിയത് ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾ കൂടിയായിരുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിൽ ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ പോലും അഭിമാനകരമായ നേട്ടങ്ങളിലേക്ക് നയിച്ച നായകന്റെ ഓർമ്മകൾ ഇന്നും നമുക്ക് കരുത്താണ്. രാജീവ് ഗാന്ധി എന്ന നേതാവ് എല്ലാ ജനങ്ങൾക്കും സ്വീകാര്യനായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ മുറുകെപ്പിടിച്ച് രാജീവ് ഇന്ത്യയെ നയിച്ചപ്പോൾ നാട് നടന്നു കയറിയ വികസനപ്പടവുകൾ ഏറെയാണ്. വർഗീയ വിഘടനവാദികൾ ഇന്ത്യയെ കീറിമുറിക്കുമ്പോൾ രാജീവ്‌ ഗാന്ധിയും അദ്ദേഹം ഉയർത്തിക്കാട്ടിയ ആദർശ രാഷ്ട്രീയവും ഇന്ത്യയിൽ നിറഞ്ഞുനിൽക്കുക തന്നെ ചെയ്യും.

Continue Reading

Featured

ഇറാൻ പ്രസിഡന്റിന്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം; നാളെ ഇന്ത്യയിൽ ദുഃഖാചരണം

Published

on

ന്യൂഡൽഹി : ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

Continue Reading

Ernakulam

ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

എറണാകുളം: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് വിധി.

2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്ന് സർക്കാർ വാദിച്ചു. ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി ജിഷയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured