‘വിമർശിച്ചാൽ രാജ്യദ്രോഹിയാക്കും’ ; മുഖ്യമന്ത്രിയുടെയും മോദിയുടെയും ഒരേ നിലപാട് : വി.ഡി.സതീശൻ

കോട്ടയം : മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിമർശിച്ചാൽ ദേശദ്രോഹിയാക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. മോദിയുടെ അതേ രീതിയാണ് പിണറായിക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

2018 മുതൽ ആവർത്തിക്കുന്ന പ്രളയത്തിൻറെ പശ്ചാത്തലത്തിലും സംവിധാനം മെച്ചപ്പെടുത്താൻ സർക്കാരിനായില്ലെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകി. ഒരു ദിവസത്തിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ദുരന്തമേഖലകളിൽ കൃത്യസമയത്ത് സർക്കാർ മുന്നറിയിപ്പ് നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Related posts

Leave a Comment