ഉത്തരഖാണ്ഡ് ബി ജെ പി മന്ത്രിയും, എം എൽ എയും കോൺഗ്രസിൽ ചേർന്നു

ന്യൂഡല്‍ഹി: ഉത്തരഖാണ്ഡ് ഗതാഗത വകുപ്പ് മന്ത്രി യശ്​പാൽ ആര്യയും മകനും എം.എൽ.എയുമായ സഞ്​ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി നേതാവും മന്ത്രിയുമായ യശ്പാല്‍ ആര്യയും മകനും എം.എൽ.എയുമായ സഞ്​ജീവ്​ ആര്യയും കോണ്‍ഗ്രസിലെത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, രന്ദീപ് സിങ് സുര്‍ജെവാല, കെ.സി.വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യശ്പാൽ ആര്യയെ കോൺഗ്രസിലേക്കു സ്വാഗതം ചെയ്തു. രാഹുൽ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Related posts

Leave a Comment