വിധിയെഴുത്തലുകൾക്കപ്പുറം നീറുന്ന വേദനയായി ഉത്ര ; താന്റെ ജീവിതത്തിൽ എന്നും താങ്ങായി ഉണ്ടാകുമെന്ന് കരുതിയ ഒരാളിൽ നിന്നും ഏറ്റവും ക്രൂരവും പൈശാചികവുമായ അനുഭവത്തിന് ഇരയാകേണ്ടി വന്ന ഒരാളാണ് ഉത്ര

താന്റെ ജീവിതത്തിൽ എന്നും താങ്ങായി ഉണ്ടാകുമെന്ന് കരുതിയ ഒരാളിൽ നിന്നും ഏറ്റവും ക്രൂരവും പൈശാചികവുമായ അനുഭവത്തിന് ഇരയാകേണ്ടി വന്ന ഒരാളാണ് ഉത്ര.സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും ഏറെ വൈകാരികമായി സമീപിച്ചൊരു സംഭവമായിരുന്നു ഉത്രയുടെ കൊലപാതകം. വിജയസേനൻ മണിമേഖല ദമ്പതികളുടെ മകളായി ജനിച്ച ഉത്ര ചെറുപ്പം മുതലേ നിഷ്കളങ്കമായ ഇടപെടലുകൾ കൊണ്ട്‌ എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു.എപ്പോഴും പുഞ്ചിരി നിറഞ്ഞതായിരുന്നു ഉത്രയുടെ മുഖഭാവം. എല്ലാവരുമായി ചങ്ങാത്തം കൂടുകയും നിറയെ സംസാരിക്കുകയും ചെയ്യുന്ന സ്വഭാവസവിശേഷത ഉത്രക്കുണ്ടായിരുന്നു. ബിരുദധാരിയായ ഉത്ര പഠനത്തിനുശേഷം ഏതൊരു പെൺകുട്ടിയെയും പോലെ ഒട്ടേറെ പ്രതീക്ഷകളുമായാണ് വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. എന്നാൽ തന്റെ പ്രതീക്ഷകളെ ആകെ താളം തെറ്റിച്ച് ഒറ്റപ്പെടൽ നിറഞ്ഞതായിരുന്നു വിവാഹ ജീവിതം. ഭർത്താവിന്റെ സ്നേഹം തന്നെക്കാൾ ഏറെ തന്റെ സാമ്പത്തിക ചുറ്റുപാട് നോട് ആണെന്നു അറിഞ്ഞിട്ടും ജീവിത സാഹചര്യങ്ങളോട് ചേർന്നുനിന്ന് പോകുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ആ പെൺകുട്ടി.

ആദ്യതവണ പാമ്പുകടിയേറ്റു മരണത്തോട് മല്ലടിക്കുമ്പോഴും തന്റെ ജീവന്റെ പാതിയായി കണ്ടിരുന്ന ഭർത്താവ് ആദ്യ ശ്രമം പാളിയതിന്റെ നിരാശയിലും രണ്ടാം ശ്രമത്തിനു ഉള്ള തന്ത്രങ്ങ മെനയുന്ന ചിന്തയിലും ആയിരുന്നു.ഒരു കുട്ടി കൂടി ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ ഉത്ര മകനൊപ്പം കൂടുതൽ സന്തോഷവതിയാകുവാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒരു മകൻ പിറന്നിട്ട് പോലും തന്റെ ഉള്ളിലെ സ്വാർത്ഥമനസും പൈശാചിക ചിന്താഗതിയും ഇല്ലാതാക്കുവാൻ സൂരജിന് സാധിച്ചില്ല.എല്ലായ്പ്പോഴും ചിരിച്ച മുഖവുമായി ബന്ധുക്കൾക്കിടയിലും പരിചയക്കാർക്കിടയിലും നിറഞ്ഞുനിന്ന ഉത്രയുടെ വിയോഗം എല്ലാവരിലും ദുഃഖം തന്നെയാണ്. സൂരജ് കാരാഗ്രഹത്തിലേക്ക് പോകുമ്പോഴും സ്വന്തം മകളെ നഷ്ടപ്പെട്ട വേദനയുമായി ഒരു അച്ഛനും അമ്മയും സഹോദരിയെ നഷ്ടപ്പെട്ട വേദനയുമായി ഒരു സഹോദരനും തിരിച്ചറിവ് പോലും വെക്കും മുമ്പേ സ്വന്തം അമ്മയെ നഷ്ടപ്പെട്ട വേദനയുമായി ഒരു മകനും അവശേഷിക്കുന്നുണ്ട്.അവരിലെന്നും ഉത്രയുടെ വേർപാട് ഒരു തീരാദുഃഖമായി തുടരും.

Related posts

Leave a Comment