രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാല്‍ പിടിച്ച്‌ തലകീഴായി തൂക്കിയിട്ടു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് രണ്ടാം ക്ലാസുകാരനെ തലകീഴായി തൂക്കി ഭീഷണിപ്പെടുത്തിയ പ്രധാന അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മിർസാപുരിലാണ് സംഭവം. ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പ്രധാന അധ്യാപകൻ മനോജ് വിശ്വകർമയെ പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സോനു യാദവിന് നേരെയായിരുന്നു മനോജ് വിശ്വകര്‍മയുടെ ക്രൂരത. വിദ്യാര്‍ഥികള്‍ തമ്മില്‍ തർക്കമുണ്ടായി. ക്ഷുഭിതനായ മനോജ് സോനു യാദവിനെ പിടിച്ചുവലിച്ച് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി കാലിൽ പിടിച്ച് തലകീഴായി തൂക്കിയിടുകയായിരുന്നു. മാപ്പ് ചോദിച്ചില്ലെങ്കിൽ താഴെയിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതുകണ്ടുനിന്ന മറ്റ് വിദ്യാർഥികൾ പേടിച്ച് നിലവിളിക്കുകയും കരയുകയും ചെയ്തതോടെയാണ് സോനുവിനെ അധ്യാപകൻ വെറുതെവിട്ടത്.

Related posts

Leave a Comment