ഉത്ര വധക്കേസ് ശിക്ഷാ വിധി രാവിലെ 11ന്


കൊല്ലം. കോളിളക്കം സൃഷ്ടിച്ച് ഉത്ര വധക്കേസിന്റെ വിധി ഇന്നു രാവിലെ പതിനൊന്നിന് കൊല്ലം അ‍ഡിഷണൽ സെഷൻസ് (6) ജഡ്ജി എ.മനോജ് പറയും. കേസിലെ ഏക പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. ശിക്ഷ വിധിക്കുന്നതിനു മുൻപ് പ്രതിയുടെ ഭാ​ഗവും പ്രോസിക്യൂഷൻ വാദവും കോടതി കേൾക്കും. തുടർന്നാണു വിധി പ്രസ്താവം നടത്തുക.
അപൂർവങ്ങളിൽ അത്യപൂർവമായ കേസാണ് ഇതെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അ‍ഡ്വ. ജി. മോഹൻ രാജ് കോടതിയിൽ ആവശ്യപ്പെട്ടു.
അണലിയെ ഉപയോ​ഗിച്ചു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. അവർ വേദന കൊണ്ട് പുളയുമ്പോൾ അടുത്ത പാമ്പിനെക്കൊണ്ട് എങ്ങനെ കടിപ്പിക്കാം എന്നാണ് പ്രതി ആലോചിച്ചത്. കൊലപാതകം നേരത്തേ ആസൂത്രണം ചെയ്തു എന്നു മാത്രമല്ല, മരിക്കുന്നതു വരെ ശ്രമം തുടരുക എന്ന അത്യപൂർവമായ കുറ്റകൃത്യമാണ് പ്രതി ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം). 307 (വധശ്രമം) 328 വിഷമുള്ള വസ്തു ഉപയോ​ഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതികേ തെളിയിക്കപ്പെട്ടത്. പ്രതിക്കു വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് പ്രോസക്യൂഷൻ തെളിയിച്ചത്.
എന്നാൽ പ്രതിയുടെ പ്രായം കൂടി പരി​ഗണിക്കണമെന്നാണ് പ്രതിഭാ​ഗം ആവശ്യപ്പെടുന്നത്.

Related posts

Leave a Comment