ഉത്ര വധംഃ ഒന്നാം പ്രതി സൂരജ് കുറ്റക്കാരൻ, ശിക്ഷ ബുധനാഴ്ച

കൊല്ലംഃ മനുഷ്യമനഃസാക്ഷിയെ നടുക്കിയ ഉത്ര കൊലക്കേസിലെ പ്രധാന പ്രതി ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്നു ജില്ലാ സെഷൻസ് കോടതി. ശിക്ഷ ബുധനാഴ്ച വിധിക്കും. ഉത്ര വധക്കേസില് ഒരു പ്രതി മാത്രമാണുള്ളത്. ജില്ലാ അഡിഷണല് സെഷൻസ് കോടതി (ആറ്) ജഡ്ജി എം. മനോജ് ആണ് സുപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. ഭാര്യയെ വകവരുത്താൻ ഭർത്താവ് തന്നെ വിഷപ്പാമ്പുകളെ ഉപയോ​ഗിച്ചു കടിപ്പിച്ച കേസ് രാജ്യത്ത് തന്നെ അപൂർവങ്ങളിൽ അത്യപൂർവമാണ്. പ്രതിക്കു വധശിക്ഷ വേൺമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. വിചിത്രവും ദാരുണവും പൈശാചികവുമായ കൊലപാതകം എന്നാണ് പ്രോസിക്യൂഷന് കോടതിയില് അന്തിമമായി വാദിച്ചത്. IPC 302, 307, 326, 201 എന്നീ വകുപ്പുകള് പ്രകാരമാണ് കുറ്റകൃത്യങ്ങള് തെളിയിക്കപ്പെട്ടിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന ശിക്ഷയാണ് സൂരജിനെ കാത്തിരിക്കുന്നത്.

പാമ്പ് പിടിത്തക്കാരന് സന്തോഷ് കേസിലെ രണ്ടാം പ്രതി ആയിരുന്നെങ്കിലും മാപ്പ് സാക്ഷിയാക്കിയിരുന്നു. 87 സാക്ഷികൾ, 288 രേഖകൾ, പാമ്പിൻറെ ജഡമടക്കം 40 തൊണ്ടിസാധനങ്ങൾ. ഉത്ര വധക്കേസിൻറെ അസാധാരണത്വം തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജരാക്കിയത് ഇത്രയും തെളിവുകൾ. അപൂർവങ്ങളിൽ അത്യപൂർവമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

സ്ത്രീധന പീഡനക്കേസിലും ഗാര്ഹിക പീഡനക്കേസിലും സൂരജിന്ർറെ മാതാപിതാക്കളും സഹോദരിയും പ്രതികളാണ്,. ഈ കേസ് വിചാരണ തുടരുകയാണ്. 83 ദിവസങ്ങള് കൊണ്ടാണ് കുറ്റപത്രം തയാറാക്കിയത്.

റൂറൽ ഡിവൈ എസ്പി എ. അശോകന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻ രാജ് ആണ് ഉത്രയ്ക്കു വേണ്ടി ഹാജരായത്. പിതാവ് വിജയ സേനൻ, സഹോദരൻ വിഷ്ണു, മറ്റ് ബന്ധുക്കൾ തുടങ്ങിയവർ വിധിപ്രസ്താവം കേൾക്കാൻ കോടതിയിൽ ഹാജരുണ്ടായിരുന്നു. അമ്മ മണിമേഖല ഏറത്തെ വീട്ടിലും വിധി മാധ്യമങ്ങളിലൂടെ അറിഞ്ഞു. വളരെ നിര് വികാരനായാണ് സൂരജ് വിധി പ്രസ്താവം കേട്ടത്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും നൂറ് കണക്കിന് ആശുകള് കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു.


അഞ്ചൽ ഏറം വിഷു വീട്ടിൽ വിജയസേനൻറെ മകൾ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഭര്ർത്താവ് അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ആണു കേസിലെ ഒന്നാം പ്രതി. അപൂർവങ്ങളിൽ അത്യപൂർവമെന്നു പ്രോസിക്യൂഷൻ വാദിച്ച കേസിൽ പ്രതിക്കു പരമാവധി ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
2018 മാർച്ച് 25 നായിരുന്നു സൂരജിൻറെയും ഉത്രയുടയും വിവാഹം. വിവാഹത്തിന് 98 പവൻ, അഞ്ച് ലക്ഷം രൂപ, മാരുതി ബെലേനോ കാർ എന്നിവ സ്ത്രീധനമായി നൽകിയെന്ന് പ്രോസിക്യൂഷന്ർ തെളിയിച്ചു. വിവാഹം കഴിഞ്ഞ ആറു മാസം വരെ വലിയ കുഴപ്പങ്ങളില്ലായിരുന്നു. എന്നാൽ ആറു മാസങ്ങൾ കഴിഞ്ഞതോടെ സൂരജ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. ക്രമേണ ഉത്രയെ മർദിക്കുന്നതടക്കമുള്ള പീഡനങ്ങൾക്കും ഇരയാക്കി. ക്രൂരമായ പീഡനം സഹിക്കേണ്ടി വന്നപ്പോഴും ഉത്ര മാതാപിതാക്കളെ സമീപിച്ച് കൂടുതൽ സഹായം വാങ്ങി സൂരജിനെ ഏല്പിക്കുകയായിരുന്നു. തുടർന്ന് ഒത്തുതീർപ്പെന്ന നിലയിൽ പ്രതിമാസം 8000 രൂപ വീതം സൂരജിനു ഉത്രയുടെ മാതാപിതാക്കൾ കൃത്യമായി നൽകി.
ഇതിനു പുറമേ പല ആവശ്യങ്ങൾ പറഞ്ഞ് 15 ലക്ഷം രൂപ കൂടി ഇയാൾ തന്നിൽ നിന്ന് ഈടാക്കിയതായി വിജയ സേനൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പക്ഷേ, അതിലൊന്നും സൂരജ് തൃപ്തനായിരുന്നില്ല. വീണ്ടും വീണ്ടും സ്ത്രീധനമാവശ്യപ്പെട്ട് കലഹം തുടർന്നുകൊണ്ടേയിരുന്നു. ശല്യം സഹിക്ക വയ്യാതായപ്പോൾ മകളെ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോന്നതായി വിജയസേനൻ പറഞ്ഞു.


വീട്ടിലെത്തിയ ശേഷം സൂരജ് പല പ്രാവശ്യം ഉത്രയെ തിരക്കി വന്നു. ഭർത്താവിനൊപ്പം പോകാൻ ഉത്രയും തീരുമാനിച്ചു‌. എന്നാൽ ഇതൊരു കെണിയാണെന്ന് വിജയസേനനോ മകളോ കരുതിയില്ല. ഉത്രയെ പറക്കോട്ടുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമ്പോൾ സൂരജിൻറെ മനസിൽ മറ്റു ചില കണക്കുകൂട്ടലുകളായിരുന്നു. ഏതു വിധേനയും ഉത്രയെ വകവരുത്തുക. കോടികൾ വിലമതിക്കുന്ന അവളുടെ സ്വത്തുവകകൾ കൈവശപ്പെടുത്തുക. 2020 ജനുവരി മുതൽ സൂരജ് അതിനുള്ള കരുക്കൾ നീക്കി. സൂരജിൻറെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും അതിന് ഒത്താശ ചെയ്തുകൊടുത്തു. എന്നാൽ കേരളത്തിൻറെ കുറ്റകൃത്യ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ പാമ്പോനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുക എന്ന ഭീകര ദൗത്യം തൻറെ കിടക്ക പങ്കിടുന്ന ഭാര്യയുടെ മേൽത്തന്നെ പ്രയോഗിക്കാൻ സൂരജ് തീരുമാനിച്ചു
പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താം എന്ന തീരുമാനത്തിനു പിന്നിൽ ആസുരബുദ്ധിയാണ് സൂരജ് പ്രയോഗിച്ചത്. പദ്ധതി നടപ്പാക്കാൻ പാമ്പുപിടിത്തക്കാരെയാണ് ആദ്യം സൂരജ് അന്വേഷിച്ചത്. പല കേന്ദ്രങ്ങളിലും ഈ അന്വേഷണം നടത്തിയിരുന്നു എന്ന് പൊലീസിനു വിവരം ലഭിച്ചു. ഒടുവിലാണ് പരിചയക്കാർ മുഖേന ചാത്തന്നൂർ ചാവരുകാവ് സ്വദേശി സുരേഷ് എന്ന പാമ്പാട്ടിയിലേക്ക് അന്വേഷണമെത്തിയത്. കളവുകൾ പറഞ്ഞ് ആദ്യം സൂരജ് ഒരു അണലിയെ വിലകൊടുത്തു വാങ്ങി. കുപ്പിയിൽ പറക്കോട്ടുള്ള വീട്ടിൽ പാമ്പിനെ എത്തിക്കുകയായിരുന്നു. രാത്രി ഉത്ര ഉറങ്ങിയപ്പോൾ സൂരജ് എഴുന്നേറ്റ് കുപ്പിയിൽ നിന്നു അണലിയെ അവളുടെ കാലിലേക്ക് ഇറക്കിവിട്ടു. ഇഴഞ്ഞുമാറുന്നതിനു മുൻപ് പാമ്പിനെ പ്രകോപിപ്പിച്ചു കടിപ്പിക്കുകയും ചെയ്തു. മൂന്നു മണിക്കൂര്ർ വരെ കാത്തിരുന്നിട്ടും ഉത്ര മരിച്ചില്ല. ആശുപത്രിയിലെത്തിച്ചു മൂന്നു മാസം വരെ ചികിത്സ നടത്തിയിട്ടും ശരീരം തളര്ർന്ന് ഉത്ര കിടപ്പിലായി.
ഉത്ര മരിച്ചില്ല എന്നത് സൂരജിൽ വലിയ പ്രശ്നങ്ങളാണുണ്ടാക്കിയത്. പക കൂടി. അത് അയാളെ കൊണ്ടെത്തിച്ചത് വീണ്ടും സുരേഷിൻറെ പക്കൽത്തന്നെയായിരുന്നു. ഇത്തവണ ആവശ്യപ്പെട്ടത് മൂർഖനെ ആയിരുന്നു.

ആദ്യം വിസമ്മതിച്ചെങ്കിലും ഉഗ്ര വിഷമുള്ള കരിമൂർഖനെത്തന്നെ പിന്നീട് അയാൾ സൂരജിനു കൈമാറി. ഈ പാമ്പിനെ വാങ്ങുമ്പോൾ ഉത്ര അവളുടെ അഞ്ചലിലെ വീട്ടിലായിരുന്നു. വീട്ടിലെല്ലാവർക്കും ഐസ് ക്രീമും മറ്റ് പലഹാരങ്ങളുമായെത്തിയ സൂരജിൻറെ ബാഗിൽ കരിമൂർഖനുമുണ്ടെന്ന് ആരും അറിഞ്ഞതേയില്ല. രാത്രി അത്താഴം കഴിച്ച്, സൂരജ് നൽകിയ ഐസ്ക്രീമും കഴിച്ച് എല്ലാവരും ഉറങ്ങാൻ കിടന്നു. അർധരാത്രിയോടെ സൂരജിലെ വിഷപ്പാമ്പും പത്തി വിടർത്തി. ബാഗിൽ സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്ന് അയാൾ കരിമൂർഖനെ പഴയതു പോലെ ഉത്രയുടെ ശരീരത്തിലേക്കു കടത്തി വിട്ടു. പക്ഷേ, ദയ തോന്നിയ പമ്പ് അവളെ കടിക്കാതെ നിലത്തേക്കിഴഞ്ഞു. അതിനെ ഉത്രയുടെ ദേഹത്തേക്കു തന്നെ തിരികെക്കയറ്റി, പ്രകോപിപ്പിച്ചു കടിപ്പിച്ചു. എന്നിട്ടു പാമ്പിനെ നിലത്തെത്തിച്ച് സൂരജും കട്ടിലി‍ൽ കിടന്നു.
അടുത്ത ദിവസം രാവിലെ ഉത്ര ഉണരാൻ വൈകിയപ്പോളാണ് അമ്മ തിരക്കിയെത്തിയത്. അപ്പോഴേക്കും ശരീരമാകെ വിഷം കയറി നി നിറമായിരുന്നു. പക്ഷേ അപ്പോഴും അവൾക്കു ജീവനുണ്ടായിരുന്നു. ഉത്രയെ വീണ്ടും പാമ്പ് കടിച്ചെന്ന് സൂരജ് തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. അലമാരയുടെ കീഴിൽ നിന്ന് പാമ്പിനെ കണ്ടെത്തയതും അയാൾ തന്നെയായിരുന്നു. രണ്ടാമതും സർപ്പദംശമേറ്റത് ദുർവിധിയാണെന്നു കരുതിയ ഉത്രയുടെ മാതാപിതാക്കൾക്ക് സൂരജിൻറെ തുടർന്നുള്ള പെരുമാറ്റത്തിൽ സംശയം തോന്നി. അതു ക്രമേണ വളർന്നു പൊലീസ് കേസായി. ചോദ്യം ചെയ്യലിൽ സൂരജ് തുറന്നു സമ്മതിച്ചു, “അതു ഞാനാണ് ചെയ്തത്. രണ്ടു തവണ പാമ്പ്നെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതു താൻ മാത്രമാണ്.”


പ്രതിയുടെ കുറ്റസമ്മതം,

Related posts

Leave a Comment