ഉത്ര വധ കേസ് ; സംഭവം അപൂർവമല്ലെന്നും സൂരജിന് വധശിക്ഷ നൽകാനാവില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ

ഉത്രയുടെ മരണം നടന്ന് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണൽ സെഷൻസ് കോടതി വിധി പ്രഖ്യാപിക്കുന്നത് . ഉത്രയുടെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായ സംഭവം ആണെന്നും പ്രതി ഭർത്താവ് സൂരജ് പണത്തിനു വേണ്ടിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത് എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു .സ്വന്തം ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന വിചിത്രവും പൈശാചികവും ദാരുണവുമായ കൃത്യം ചെയ്ത സൂരജിന് വധ ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത് .

എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പറയാൻ ആവില്ലെന്നും സൂരജ് ചെറുപ്പമാണെന്നും വീട്ടിൽ പ്രായമായ അമ്മയും അച്ഛനും ഒറ്റക്കാണെന്നും അതുകൊണ്ട് തന്നെ വധശിക്ഷ നൽകാനാവില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു .ഇങ്ങനെയൊരു കൃത്യം ചെയ്യാൻ ആർക്കും കഴിയില്ലെന്നും ഇത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും പാമ്പുകളെ കൈകാര്യം ചെയ്യാനുള്ള കഴിവ് സൂരജിനില്ലെന്നും പ്രതിഭാഗം വാദിച്ചു. ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് സുരേഷ് പാമ്പിനെ കൊണ്ടുവന്നത്. അതിന്റെ വീഡിയോ യൂട്യൂബിലൂടെ നൽകുകയായിരുന്നു സൂരജിന്റെ ലക്ഷ്യമെന്നും സൂരജിന്റെ അഭിഭാഷകൻ പറയുന്നു.

എന്നാൽ പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ തിരിച്ചടിച്ചു.

Related posts

Leave a Comment