Connect with us
inner ad

Choonduviral

മത ചിഹ്നങ്ങളുടെ ഉപയോഗം; സുരേഷ് ഗോപിക്കെതിരെ പരാതി

Avatar

Published

on

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എൽഡിഎഫ് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.

സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്. സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംബന്ധിച്ച വിശദശാംശങ്ങളില്ല എന്നതാണ് പരാതിയുടെ അടിസ്ഥാനം. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സ്ഥാനാര്‍ഥിയോട് വിശദീകരണം ആവശ്യപ്പെട്ടത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

അന്ന് ഉമ്മൻ ചാണ്ടി, ഇന്ന് കൊടിക്കുന്നിൽ:
വിജയരഥമുരുട്ടി യൂസഫലി ഖാൻ

Published

on

Advertisement
VKSHNM NWS KWT 1000 x 180 PX-01

കൊട്ടാരക്കര: വിജയ സാരഥികൾക്കൊപ്പം യൂസഫലി ഖാനിത് എട്ടാമത്തെ പൊതു തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ 7 തെരഞ്ഞെടുപ്പിലും വിജയ ‘സാരഥിയായിരുന്നു യൂസഫലി. തെരഞ്ഞെടുപ്പിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുറന്ന ജീപ്പിലുള്ള പര്യടനം. ഇതിൽ ജീപ്പ് ഓടിക്കുന്ന ഡ്രൈവറുടെ പരിചയസമ്പത്തും ‘രാശിയും’പ്രധാനഘടകമാണ്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി യൂസഫലി ഖാൻ എന്ന അറുപത്തിരണ്ടുകാരൻ ഇത് രണ്ടും തികഞ്ഞ ഡ്രൈവറാണ്.


1983ലാണ് യൂസഫലി പര്യടന വാഹനത്തിന്റെ മുൻ സീറ്റിലെത്തുന്നത്. പൂഞ്ഞാറിലായിരുന്നു ആദ്യ രണ്ടു തവണ തുറന്ന ജീപ്പ് ഓടിച്ചത്. പിന്നീട്  പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് കാലത്തെ തുറന്ന ജീപ്പിന്റെ പതിവ് സാരഥിയായി. ഇക്കുറി മാവേലിക്കര പാർലമെന്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെയും കൂട്ടി സഞ്ചരിക്കാനാണ് യൂസഫലിയുടെ നിയോഗം.

Advertisement
VKSHNM NWS KWT 1000 x 180 PX-01


മറ്റു വാഹനങ്ങൾ ഓടിക്കുന്നതുപോലെ എളുപ്പമല്ല തുറന്ന ജീപ്പിൽ സ്ഥാനാർഥിയെയും പ്രവർത്തകരെയുമായി പോകുന്നതെന്ന് യൂസഫലി പറയുന്നു. സ്ഥാനാർഥിക്ക് വേണ്ട വെള്ളവും ലഘു ഭക്ഷണവും വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും  സമയക്രമം പാലിക്കേണ്ടതിന്റെയും ചുമതല ഡ്രൈവർക്കാണ്. ഉമ്മൻചാണ്ടി സാറിനോടൊപ്പം ജോലി ചെയ്തതു വലിയ അനുഭവമാണെന്ന് യൂസഫലി പറയുന്നു. അതിരാവിലെ തുടങ്ങുന്ന പര്യടനം രാത്രി വൈകിയും തുടരും. ജീപ്പ് നിറയെ പ്രവർത്തകരുണ്ടാകും. ഉച്ചഭക്ഷണത്തിന് അല്പനേരം നിർത്തുന്നത് കൂടെയുള്ളവർക്ക് വേണ്ടിയാണ്. എത്ര തിരക്കിൽ ആണെങ്കിലും കൂടെ ഉള്ളവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ കുഞ്ഞൂഞ്ഞ് കാര്യങ്ങൾ അന്വേഷിക്കും.


 കൊടിക്കുന്നിൽ സുരേഷും ഉമ്മൻചാണ്ടിയും തമ്മിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരുപാട് സമാനതകളുണ്ട്. ഇരുവരും മടിയും ക്ഷീണവും ഇല്ലാതെ എത്ര നേരം വേണമെങ്കിലും ജീപ്പിൽ നിൽക്കും. ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് എത്തിയാൽ ആദ്യം അന്വേഷിക്കുന്നത് നമ്മളെ ആകും. ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ക്ഷമ നശിക്കില്ല, ആരോടും ദേഷ്യപ്പെടില്ല. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞപ്പോൾ യൂസഫലിയുടെ ശബ്ദമൊന്നിടറി. കൊട്ടിക്കലാശം കഴിഞ്ഞ്  യൂസഫലി ഈരാറ്റുപേട്ടയ്ക്ക് മടങ്ങും. അവിടെ വാടകയ്ക്ക് എടുത്ത ഓട്ടോ ഓടിച്ചാണ് യൂസഫലി കഴിയുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. സ്വന്തമായി ഒരു ഓട്ടോ എന്നത് യൂസഫലിക്ക് ഇപ്പോഴും വിദൂര സ്വപ്നമാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Choonduviral

ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണമാണ് രാഘവേട്ടന്റെ ഓഫീസെന്ന് കെ.എസ് ശബരീനാഥൻ

Published

on

കോഴിക്കോട്: ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ എംകെ രാഘവന്റെ ഓഫീസെന്നും ഞാൻ  ജനപ്രതിനിധിയായിരുന്ന സമയത്ത് കൂടെയുള്ള ആളുകളോട് പറയാറുള്ളത്, ഒരു പൊതുപ്രവർത്തകന്റെ ഓഫീസിൽ നിന്നും എങ്ങനെയാണ് റസ്പോൺസ് കിട്ടേണ്ടത് എന്നുള്ളതിന് ഉദാഹരണമാണ് രാഘവേട്ടന്റെ ഓഫീസ് എന്നാണെന്നും എക്‌സ് എംഎൽഎ കെ.എസ് ശബരീനാഥൻ. കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ കുന്ദമംഗലം നിയോജകമണ്ഡലം രണ്ടാംഘട്ട വാഹന പ്രചരണ പര്യടനം പെരുമണ്ണ പഞ്ചായത്തിലെ പയ്യടിമീത്തലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്ന് ഞാൻ പഠിച്ചത് രാഘവേട്ടന്റെ ഓഫീസ് കണ്ടിട്ടാണ്. എം.കെ രാഘവൻ അങ്ങനെയാണ് മണ്ഡലത്തിലെ ജനഹൃദയങ്ങളിലെ രാഘവേട്ടനായി മാറിയത്.  ഞാനും നിങ്ങളും അടക്കമുള്ള ആളുകൾ രാഘവേട്ടൻ എന്ന് വിളിക്കുന്നത് അങ്ങനെയാണ്. അല്ലാതെ പി.ആർ കമ്പനി തെരഞ്ഞെടുപ്പിനായി എഴുതി നൽകിയ പേരല്ലത്.  കൊച്ചുകുട്ടികൾ മുതൽ ആബാലവൃദ്ധം ജനങ്ങൾ അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രവർത്തനവും കണ്ടു ഹൃദയത്തിൽ നിന്നും വിളിച്ചു തുടങ്ങിയ പേരാണത്.   അതുകൊണ്ട് തന്നെ ആ പേര് ഇവിടെ തുടരും എന്നതിൽ എനിക്ക് ഉറപ്പുണ്ട്, എന്നാൽ 26ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പി.ആർ കമ്പനി നൽകിയ ഇവിടുത്തെ ചുമരുകളിലെ പേര് മാഞ്ഞുപോകുകയും ചെയ്യും, ശബരിനാഥൻ പറഞ്ഞു.

വളരെ തെറ്റായിട്ടുള്ള രാഷ്ട്രീയ പ്രചരണം നടത്തിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പൗരത്വ വിഷയത്തിൽ അടക്കം നട്ടാൽ കുരുക്കാത്ത കള്ളങ്ങളാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും  പറയുന്നത്. എം.കെ രാഘവൻ അടക്കം എല്ലാ യുഡിഎഫ് എംപിമാരും പൗരത്വ വിഷയത്തിൽ പാർലമെന്റിൽ എതിർത്തു വോട്ട് ചെയ്തവരാണ്. ശശി തരൂർ, അധീർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ്‌ ബഷീർ സാഹിബ് തുടങ്ങി എല്ലാ എംപിമാരും വളരെ ശക്തമായി പാർലമെന്റിൽ എതിർത്ത് സംസാരിച്ച വിഷയമാണ് പൗരത്വ വിഷയം. ഇതിന്റെ വീഡിയോ റെക്കോർഡുകൾ ഉണ്ടായിരിക്കെ ഇങ്ങനെ ജനങ്ങളോട് കള്ളം പറയാൻ എങ്ങനെ സാധിക്കുന്നു എന്നും,  അതിനുള്ള മറുപടിയായിരിക്കണം തിരഞ്ഞെടുപ്പ് വോട്ടിലൂടെ നൽകേണ്ടതെന്നും ശബരിനാഥൻ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

രാജ്യത്ത് ബിജെപിയുടെ സീറ്റുകൾ താഴോട്ട് പോകും എന്നതിൽ ഒരു സംശയവുമില്ല. വരും ദിവസങ്ങളിലെ പ്രചരണങ്ങളിൽ ഇനിയുള്ള മുന്നേറ്റം ഇന്ത്യ മുന്നണിയുടെതാണ്.  തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ലാപ്പിൽ ഇന്ത്യ മുന്നണി ഉയർന്ന വരുകയും ബിജെപി താഴ്ന്നു പോവുകയും ചെയ്യുന്ന കാഴ്ച നമുക്ക് കാണാം.  ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽഗാന്ധി വരുമ്പോൾ ഏറ്റവും ഭൂരിപക്ഷത്തിൽ വിജയം കൈവരിച്ച എംപിയായി എം.കെ രാഘവൻ ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ടത് കോഴിക്കോട്ടെ  വോട്ടർമാരാണെന്നും ശബരിനാഥൻ കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ പി.എം ഉബൈദ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എംകെ രാഘവൻ, യുഡിഎഫ് നേതാക്കളായ കെ മൂസമൗലവി, ദിനേശ് പെരുമണ്ണ, പി മൊയ്തീൻ മാസ്റ്റർ, രവികുമാർ പനോളി, എം ധനീഷ് ലാൽ, എ.പി പീതാംബരൻ, എംഎ പ്രഭാകരൻ, ഒ ഹുസൈൻ, കെ അബ്ദുറഹ്മാൻ, എംപി അബ്ദുൽ മജീദ്, വിപി മുഹമ്മദ് മാസ്റ്റർ, ടികെ സിറാജുദ്ദീൻ, കെപി ബാബു തുടങ്ങിയവർ സംസാരിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Choonduviral

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി

Published

on

ജയ്പുർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളും 22-25 ശതകോടീശ്വരന്മാരും തമ്മിലുള്ള പോരാട്ടമാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വർഷം ഒരു ലക്ഷം രൂപ, അതായത് പ്രതിമാസം 8500 രൂപ എന്ന തോതിൽ നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുൽ പറഞ്ഞു. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ ഉറപ്പ് പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാലുടൻ പ്രകട പത്രികയിൽ നൽകിയ ഉറപ്പുകളെല്ലാം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക്  മിനിമം താങ്ങുവില തരൂ എന്ന് കർഷരും ഞങ്ങൾക്ക് തൊഴിൽ തരൂ എന്ന് ചെറുപ്പക്കാരും വിലക്കയറ്റത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ എന്ന് സ്ത്രീകളും പറയുന്നു. പക്ഷേ, അവരുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


കർഷകരെ ഭീകരർ എന്നുവിളിച്ച മോദി മിനിമം താങ്ങുവില നൽകാൻ തയ്യാറായില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർക്ക് നികുതി നൽകേണ്ടിവന്നത്. കർഷകരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ദരിദ്രരുടെയും വിഷയം ചർച്ചചെയ്യാൻ താൽപര്യമില്ലാത്ത ബിജെപി, ജനശ്രദ്ധ തിരിച്ചുവിടുകയാണെന്നും മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷക്കാലം അഴിമതി വലിയ തോതിൽ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് പിന്നാക്കക്കാർ, ദളിതർ, ആദിവാസികൾ, ദരിദ്രർ എന്നിവരുടെ തെരഞ്ഞെടുപ്പാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങൾ. എന്നാൽ ഇവ മാധ്യമങ്ങൾ ഉന്നയിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured