Connect with us
inner ad

Choonduviral

തീയണയാതെ പശ്ചിമേഷ്യ, സിറിയയ്ക്കു മേൽ യുഎസ് ബോംബിട്ടു

Avatar

Published

on

ദമാസ്കസ്: പശ്ചിമേഷ്യയിൽ വീണ്ടും ചോരക്കളി. സിറിയ്ക്കു മേൽ യുഎസ് ബോംബിട്ടു. രണ്ടിടത്ത് വ്യോമാക്രമണം നടത്തിയെന്ന് അമേരിക്ക. ഇറാന്റെ പിന്തുണയുള്ള സംഘങ്ങളുടെ താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് അവർ പറയുന്നത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ താവളങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. സ്വയംപ്രതിരോധത്തിൽ ഊന്നിയതാണ് ആക്രമണമെന്നാണ് വിശദീകരണം. എന്നാൽ നിരവധി നിരപരാധികൾക്കു മേൽ യുഎസ് ആക്രമണം അഴിച്ചുവിട്ടെന്ന് ഐആർജിഎസ് ആരോപിച്ചു. ഇത് ഇസ്രയേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതല്ല ആക്രമണമെന്ന് അമേരിക്ക പറയുന്നു. ഒക്ടോബർ 17 മുതൽ പശ്ചിമേഷ്യയിൽ അരേിക്കൻ സൈന്യത്തിന് നേരെ ഒട്ടേറെ ആക്രമണങ്ങൾ ഉണ്ടായി. പശ്ചിമേഷ്യയിൽ തങ്ങളുടെ സൈന്യത്തിന് നേരെ ഡ്രോൺ- റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതായും യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ നാലരയോടെയാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിറിയൻ നഗരമായ അബുകമലിന് സമീപമാണ് ആക്രമണമുണ്ടായത്. എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാന്റെ ആക്രമണം തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമേരിക്ക അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടത്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്കും സംസ്ഥാനത്ത് യുഡിഎഫിനും അനുകൂലമായ തരംഗം: കെ.സി വേണുഗോപാല്‍

Published

on

ആലപ്പുഴ: രാജ്യത്ത് ഇന്ത്യ മുന്നണിക്കും കേരളത്തിൽ യുഡിഎഫിനും അനുകൂലമായ തരംഗമുണ്ടെന്നും അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലും ആണുള്ളതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളും യുഡിഎഫിന് പൂര്‍ണ്ണപ്രതീക്ഷ നല്‍കുന്നു. വിദ്വേഷപ്രസംഗത്തില്‍ മോദിക്ക് എതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടി എടുക്കാത്തതും ഒരു നോട്ടീസ് പോലും കൊടുക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ തയ്യാറാകാത്തതും അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് രാജ്യം നോക്കി കാണുന്നത്. പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഒന്നും ബാധകമല്ലെന്നുള്ള നിലയായി. ജനാധിപത്യത്തെ കുറിച്ചുള്ള ജനങ്ങൾക്കുള്ള ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജീവ് ഗാന്ധിയ്ക്ക് എതിരായുള്ള പി.വി. അന്‍വറിന്റെ പ്രസംഗം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതിനകത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ല. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഒരാള്‍ക്കെതിരെ പറയുമ്പോള്‍ തള്ളിപ്പറയുന്നതിനു പകരം പാര്‍ട്ടിയും മുഖ്യമന്ത്രിയും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചത് ഏറ്റവും സങ്കടകരമായ കാര്യമാണ്. അൻവറിന്റെ ആ പ്രസംഗം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. മോശം പരാമർശം നടത്തിയ പി.വി അൻവറിനെ തള്ളിപ്പറയുന്നതിനോ തിരുത്തിപ്പിക്കുന്നതിനോ പകരം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്.

ഈ രാഷ്ട്രീയ ഡിഎൻഎ എന്താണെന്നുള്ളത് ഗോവിന്ദൻ മാസ്റ്റർ തന്നെ വ്യക്തമാക്കണം. ഒരുപാട് ഡികഷ്ണറി നോക്കി മറുപടി പറയുന്നയാളല്ലെ ഗോവിന്ദൻ മാസ്റ്റർ എന്നും കെസി വേണുഗോപാൽ പരിഹാസ രൂപേണ ചോദിച്ചു.ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാകും. 2003 മുതല്‍ അനധികൃത ഖനനത്തിനെതിരെ താനും യുഡിഎഫും സമരമുഖത്തുണ്ട്. മനുഷ്യചങ്ങല ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ക്കും യുഡിഎഫാണ് നേതൃത്വം നല്‍കിയത്. ഐആര്‍ഇഎലിന്റെ മറവിലാണ് കരിമണല്‍ ഖനനം നടക്കുന്നത്. ഐആര്‍ഇലിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരും. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് മോദി സര്‍ക്കാരാണ്. ഖനനത്തിനെതിരായ നടപടി എടുക്കാതെ അമിത്ഷാ ആലപ്പുഴയില്‍ എത്തി കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിനെ പഴിചാരുന്നു. അമിത്ഷാ പ്രസംഗിക്കുകയല്ല വേണ്ടത്. ഒരു കാരണവശാലും ഖനനം അനുവദിക്കാതിരിക്കുകയാണ്. കരിമണല്‍ ഖനനത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ആണെന്ന് കെസി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

കരുനാഗപ്പള്ളി അക്രമം
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ :കെ സി വേണുഗോപാൽ

Published

on

കൊല്ലം: കരുനാഗപ്പള്ളി എം.എൽ.എ, സി.ആർ മഹേഷിന് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും കെ സി വേണുഗോപാൽ.
മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കാനുള്ള ആഹ്വാനം എ.കെ.ജി സെന്ററിൽ നിന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടിയത്. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എം.എൽ.എയ്ക്കെതിരെ നടന്ന കല്ലേറ് വരെ സി.പി.എമ്മിന്റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്.
സി.പി.എമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നു.

കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ സി. വേണുഗോപാൽ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

എൽഡിഎഫ് അതിക്രമം: സി ആർ മഹേഷ് എംഎൽഎക്ക് പരിക്ക്

Published

on

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിന്റെ കലാശക്കൊട്ട് കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിന് നേരെ എൽഡിഎഫ് അതിക്രമം. പരിക്കുകളോടെ എംഎൽഎ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെ എൽഡിഎഫ് പ്രവർത്തകർ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ആക്രമിക്കുകയായിരുന്നു.

Continue Reading

Featured